മീററ്റ്: നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ ശരീരം കഴുത്തു കണ്ടിച്ച നിലയില്‍ കണ്ടെത്തി. മീററ്റിന് സമീപപ്രദേശത്ത് ഒരു വീട്ടില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്. ആറിനും 17നും ഇടയില്‍ പ്രായത്തിലുള്ള കുട്ടികളാണ് മരിച്ചത്. സമര്‍ഗാര്‍ഡന്‍ കോളനി നിവാസികള്‍ വിളിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്‌ഥലത്തെത്തി. എല്ലാ കുട്ടികളുടേയും കഴുത്തു മുറിച്ച നിലയിലാണ്.
ഇവരുടെ ശരീരം കിടന്ന വീട്ടു പരിസരത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ ഒരു പുരുഷന്റെയും സ്‌ത്രീയുടേയും ശരീരവും കണ്ടെത്തി. 40 കാരിയായ സ്‌ത്രീയുടേയും 25 കാരനായ യുവാവിന്റെയും ശരീരങ്ങള്‍ രക്‌തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റുക്‌സാന എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്‌ത്രീയെന്ന് പോലീസ് പറഞ്ഞു. മുസാഫര്‍നഗറിലെ ഖാട്ടൗളി സ്വദേശിയാണ് ഇവര്‍. അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാരന്റെ ശരീരം തിരിച്ചറിഞ്ഞിട്ടില്ല.
ഇവരുടെ ശരീരം കണ്ടെത്തിയത് പണി നടക്കുന്ന ഒരു കെട്ടിടത്തിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ഉപകരണം കൊണ്ടായിരിക്കാം ആക്രമണം നടന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍. ഇരുവരും പ്രണയികള്‍ ആയിരുന്നിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി റുക്‌സാനയുടെ ഭര്‍ത്താവ് നവേദ് ജയിലിലാണ്. ഇയാളും സഹോദരങ്ങളുമായി ചില സ്വത്തു തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സഹോദരങ്ങളില്‍ ഒരാള്‍ നല്‍കിയ വധശ്രമക്കേസിനെ തുടര്‍ന്നാണ് നവേദ് ജയിലിലായത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment