പട്‌ന: ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബാഹില്‍വാര ഗ്രാമത്തിലുണ്ടായ കലാപത്തില്‍ മൂന്നുപേരെ ചുട്ടുകൊന്നു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒന്‍പതു വീടുകള്‍ അഗ്നിക്കിരയായി. ഞായറാഴ്ചയാണ് സംഭവം. ഇതോടനുബന്ധിച്ച് 14 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
വ്യത്യസ്ത മതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള സംഭവമാണ് അക്രമത്തില്‍ കലാശിച്ചത്. ഞായറാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഒരു സംഘമാളുകള്‍ പെണ്‍കുട്ടിയുടെ ഗ്രാമം ആക്രമിക്കുകയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീവയ്ക്കുകയുമായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് നിരവധിപ്പേര്‍ ഇവിടെ നിന്ന് ഓടിപ്പോയിട്ടുണ്ട്.
മണിക്കൂറുകളോളം പൊലീസിന് സംഭവസ്ഥലത്തേക്ക് കടക്കാന്‍ പോലും സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

No comments:
Post a Comment