ദുബായ്: യുഎഇ വിസാ നടപടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. മാര്‍ച്ച് 31 മുതല്‍ പുതിയ സേവനം ലഭ്യമാകുമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സിഇഒ കെ.ശ്യാം സുന്ദര്‍ പറഞ്ഞു.
ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഓണ്‍ലൈന്‍ വീസാ സൗകര്യമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍ വഴി വിമാന ടിക്കറ്റെടുക്കുമ്പോള്‍ തന്നെ വീസയ്ക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകളും ഫോട്ടോയും പണവും അടച്ചാല്‍ ഒരു ദിവസത്തിനകം തന്നെ വീസ ലഭ്യമാകുന്നതാണ് പുതിയ സേവനം.
സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ റോളയിലെ അല്‍അറൂബ സ്ട്രീറ്റില്‍ സാറ്റലൈറ്റ് ഓഫിസ് തുറന്നു. വൈകാതെ മറ്റു എമിറേറ്റുകളിലും ശാഖകള്‍ ആരംഭിക്കും. നിലവില്‍ ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളിലേക്കായി ആഴ്ചയില്‍ 100 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
മാര്‍ച്ച് 28ന് ആരംഭിക്കുന്ന വേനല്‍കാല സമയക്രമം അനുസരിച്ച് അബുദാബിയില്‍നിന്ന് മംഗലാപുരത്തേക്ക് നേരിട്ട് ആഴ്ചയില്‍ നാലു വിമാനങ്ങള്‍ സര്‍വീസ് നടത്തും. അടുത്ത വര്‍ഷം എട്ടു വിമാനങ്ങള്‍ കൂടി പുതുതായി എത്തുന്നതോടെ വിവിധ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് നടത്താനാകുമെന്നും ശ്യാം സുന്ദര്‍ പറഞ്ഞു.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment