ആഗ്ര: ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ മൂന്നു യുവാക്കള്‍ അതേ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥികളാണ് സെല്‍ഫി ഭ്രമം തലയ്ക്ക് പിടിച്ച് ഓടുന്ന ട്രെയിനിന് മുന്നില്നിന്നുമുള്ള സെല്‍ഫി പകര്‍ത്താനുള്ള ശ്രമത്തിനിടെ ദാരുണമായി കൊല്ലപ്പെട്ടത്.
മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാല്‍, ന്യൂഡല്‍ഹിയില്‍ നിന്നുള്ള അഫ്സല് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 20-22 വയസിനിടയിലുള്ളവരാണ് കൊല്ലപ്പെട്ടവരെല്ലാം.
ആഗ്രയിലേക്ക് കാറില്‍ പോകുന്നതിനിടെ മുന്നിലെ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് സെല്‍ഫിയെടുക്കാനായി കാര്‍ നിര്‍ത്തുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന അനീഷ് എന്ന യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലുണ്ടായിരുന്നെങ്കിലും ട്രെയിന്‍ വന്നപ്പോഴേക്കും ചാടി രക്ഷപ്പെടുകയായിരുന്നു.
ഓടുന്ന ട്രെയിന്‍ ഏറ്റവും അടുത്ത് എത്തുമ്പോള്‍ സെല്‍ഫി പകര്‍ത്താനുള്ള ശ്രമത്തിലായിരുന്നു സുഹൃദ് സംഘമെന്ന് കോസി സ്റ്റേഷനിലെ അഡീഷണല്‍ സ്റ്റേഷന് ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ട്രെയിന്‍ അടുത്തെത്തിയപ്പോഴേക്കും തനിക്ക് മാത്രമേ ട്രാക്കില്‍ നിന്നും ചാടി രക്ഷപ്പെടാനായുള്ളൂവെന്നും അനീഷ് പൊലീസിനോട് പറഞ്ഞു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment