Latest News

റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയുടെ കുതിപ്പ്‌

കാടങ്കോട്:  കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയുടെ കുതിപ്പ്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, യുപി വിഭാഗങ്ങളിലായി നടന്ന മല്‍സരത്തില്‍ 437 പോയിന്റുമായാണ് ഹൊസ്ദുര്‍ഗിന്റെ മുന്നേറ്റം.

418 പോയിന്റോടെ കാസര്‍കോടും 399 പോയിന്റുമായി ചെറുവത്തൂരും പിന്നാലെയുണ്ട്. എച്ച്എസ്എസ് വിഭാഗത്തില്‍ 57 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 200 പോയിന്റുമായി കാസര്‍കോട് ഉപജില്ലയാണ് മുന്നില്‍. 193 പോയിന്റോടെ ഹൊസ്ദുര്‍ഗും 179 പോയിന്റു വീതം നേടി ചെറുവത്തൂരും ബേക്കലുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. എച്ച്എസ് വിഭാഗത്തില്‍ 43 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 169 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഒന്നാമതാണ്.

ചെറുവത്തൂരും (147) കാസര്‍കോട് (143) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യുപി വിഭാഗത്തില്‍ 17 മല്‍സരങ്ങളുടെ ഫലം വന്നപ്പോള്‍ ഹൊസ്ദുര്‍ഗ്, കാസര്‍കോട് ഉപജില്ലകള്‍ 75 പോയിന്റുമായി മുന്നിലാണ്. 

സംസ്‌കൃതോല്‍സവം യുപി വിഭാഗത്തില്‍ ചെറുവത്തൂരാണ് മുന്നില്‍. 68 പോയിന്റ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ഗാണ് മുന്നില്‍(65 പോയിന്റ്). അറബിക് കലോല്‍സവം യുപി വിഭാഗത്തില്‍ 55 പോയിന്റ് വീതം നേടി കാസര്‍കോടും ബേക്കലും മുന്നിലാണ്. എച്ച്എസ് വിഭാഗത്തില്‍ 80 പോയിന്റോടെ ചെറുവത്തൂരാണ് മുന്നില്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.