Latest News

ഇല്ല്യാസ് നഗര്‍ മഹല്ല് ഖാസിയായി പി.എം ഇബ്രാഹിം മുസ്‌ലിയാര്‍ സ്ഥാനമേറ്റു

ബേക്കല്‍: ബേക്കല്‍ ഇല്ല്യാസ് നഗര്‍ മഹല്ല് ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ പി.എം ഇബ്രാഹിം മുസ്‌ലിയാര്‍ സ്ഥാനമേറ്റു.സി.എച്ച് അബ്ദുല്ല മുസ്‌ല്യാരുടെ വിയോഗത്തെ തുടര്‍ന്നാണ് ഇബ്രാഹിം മുസ്‌ല്യാരെ ഖാസിയായി തിരഞ്ഞെടുത്തത്.

www.malabarflash.comഇല്ല്യാസ് നഗര്‍ ജുമുഅത്ത്പളളിയില്‍ നടന്ന സ്ഥാനരോഹന ചടങ്ങിന് സയ്യിദ് പി.എസ് ആററക്കോയ തങ്ങള്‍ നേതൃത്വം നല്‍കി നല്‍കി. ഉദുമ പടിഞ്ഞാല്‍ എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ തലപ്പാവണിയിച്ചു. റസാഖ് ഹാജി ഷാളണിയിച്ചു. 


ഖത്തീബ് ബഷീര്‍ നഈമി അല്‍ ഫാസിലി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദ്രോസി പ്രാര്‍ത്ഥന നടത്തി, കെ.പി.എസ് തങ്ങള്‍ ഹദ്ദാദ് നഗര്‍, ഹമീദ് ഹാജി, ത്രീസ്റ്റാര്‍ അബ്ദുല്‍ഖാദര്‍, കെ.കെ ഹനീഫ, ബി.കെ. റഹീം, കെ.എം ബഷീര്‍, അഷ്‌റഫ് മദീന, ബി.കെ. മൊയ്തു തുടങ്ങിയവര്‍ സംബന്ധിച്ചു.
ജമാഅത്ത് കമ്മിററി പ്രസിഡണ്ട് എം.എ മജീദ് സ്വാഗതം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.