കൊല്ലം: റെയില്‍വേ ജോലിക്ക് പരീക്ഷയെഴുതി മടങ്ങവെ സ്ലീപ്പര്‍ ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് ടി.ടി.ഇ. ഇറക്കിവിട്ട പ്ലസ് ടു വിദ്യാര്‍ഥി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു.
സാധാരണ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസില്‍ മാവേലി എക്സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ടി.ടി.ഇ. ഇറക്കിവിട്ടതിനെ തുടര്‍ന്ന് ഇവര്‍ കമ്പാര്‍ട്ട്‌മെന്റ് മാറിക്കയറുന്നതിനിടെയാണ് അപകടം.
ഹരിപ്പാട് ചിങ്ങോലി പത്മാലയത്തില്‍ കുഞ്ഞുമോന്റെ മകന്‍ ആകാശ് കുഞ്ഞുമോന്‍ (18) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന അഖില്‍(17) ആണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്.
തിരുവനന്തപുരത്ത് റെയില്‍വേ അപ്രന്റീസ് ട്രെയിനി കോഴ്‌സിലേക്കുള്ള യു.പി.എസ്.സി. പരീക്ഷയെഴുതി മടങ്ങുകയായിരുന്നു ഇരുവരും. തിരുവനന്തപുരത്തുനിന്ന് സാധാരണ യാത്രാടിക്കറ്റ് എടുത്ത അവര്‍ മാവേലി എക്സ്പ്രസിലെ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു. പരവൂരിലെത്തിയപ്പോള്‍ ടിക്കറ്റ് പരിശോധകന്‍ ഇരുവരെയും ഓര്‍ഡിനറി കമ്പാര്‍ട്ട്‌മെന്റില്‍ കയറാന്‍ പറഞ്ഞ് ഇറക്കിവിട്ടു. പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ ഇരുവരും ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെയാണ് ആകാശ് കുഞ്ഞുമോന്‍ പിടിവിട്ട് താഴെവീണ് ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചത്.
ആകാശ് മുതുകുളം കെ.വി.എച്ച്.എസ്.എസ്സിലെ പ്ലസ് ടു വിദ്യാര്‍ഥിയും അഖില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമാണ്. പരവൂര്‍ പോലീസെത്തി മൃതദേഹം കൊല്ലത്തെ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment