Latest News

ഉദുമ പടിഞ്ഞാര്‍ യു എ ഇ മുഹിയുദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ മീലാദുന്നബി സ്‌നേഹ സംഗമം 9ന്

ദുബൈ: ഉദുമ പടിഞ്ഞാര്‍ യു എ ഇ മുഹിയുദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ മീലാദുന്നബി സ്‌നേഹ സംഗമം വെള്ളിയാഴ്ച ജുമാനിസ്‌കാരത്തിന്  ശേഷം ദുബൈ ദേര റോയല്‍ പാരിസ് ഹോട്ടലില്‍ വെച്ച് നടക്കും.

പ്രമുഖ വ്യവസായിയും കെ.എം.സി.സി നേതാവുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യും. ഹബീബ്‌റഹ്മാന്‍ വെസ്റ്റ് ആധ്യക്ഷത വഹിക്കും. യെമനില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്‍ അല്‍ഹാജ് ഷെയ്ഖ് അബ്ദുല്‍ അസീസ് പ്രാര്‍ത്ഥന നടത്തും .പ്രമുഖ പ്രഭാഷകന്‍ സകരിയ്യ ദാരിമി മുഖ്യ പ്രഭാഷണം നടത്തും.

എസ് വി അബ്ബാസ് സ്വാഗതവും അഹമ്മദ് ശറീന്‍ പടിഞ്ഞാര്‍ നന്ദി പറയും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.