ഹരിപ്പാട്: വാഹനം തട്ടിയാണെന്നു കരുതിയ മരണം പിടിച്ചുതളളിയതിനെത്തുടര്‍ന്നു കൂര്‍ത്ത കമ്പിയില്‍ വീണാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. മംഗലം ഇടയിലപ്പറമ്പ് ദിനേശന്‍ (47) മരിച്ച സംഭവത്തില്‍ തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് ആനന്ദമന്ദിരത്തില്‍ പ്രീത് (32) ആണു പിടിയിലായത്.
മംഗലം ഇടയ്ക്കാട്ട് ജംക്ഷനു സമീപം ഡിസംബര്‍ 16നു രാത്രി എട്ടിനായിരുന്നു സംഭവം. തൃക്കുന്നപ്പുഴ വലിയഴീക്കല്‍ റോഡില്‍ ഇടയ്ക്കാട് ജംക്ഷനു സമീപം ദിനേശനു പരുക്കേറ്റത് അതുവഴി കടന്നു പോയ പിക്കപ്പ് വാന്‍ തട്ടിയാണെന്നും വാഹനം നിര്‍ത്താതെ പോവുകയായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന നാലുപേര്‍ തൃക്കുന്നപ്പുഴ പൊലീസിനോടു പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസുമെടുത്തു.
എന്നാല്‍ ദിനേശന്റെ തലയിലെ മുറിവ് മൂര്‍ച്ചയേറിയ എന്തോ തറച്ചു സംഭവിച്ചതാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്നു സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരെ സിഐ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണു പറഞ്ഞത്. ഇവരില്‍ ഒരാളായ പ്രീതിനെ ചോദ്യം ചെയ്തപ്പോഴാണു തളളിയിട്ട കാര്യം സമ്മതിച്ചത്.

ഒപ്പം ഉണ്ടായിരുന്ന രത്‌നാകരന്റെ പോക്കറ്റില്‍ നിന്നു പണമെടുക്കാന്‍ ദിനേശന്‍ തുനിഞ്ഞപ്പോള്‍ പ്രീത് തടയുകയും തുടര്‍ന്നു പിടിച്ചുതള്ളുകയുമായിരുന്നു. ദിനേശന്‍ സമീപത്ത് അരമതിലില്‍ വീണപ്പോള്‍ അതിലെ കൂര്‍ത്ത കമ്പി തലയില്‍ കയറുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment