മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ ടൗണിലെ ടികെബി ലൈറ്റ് ആന്‍ഡ് സൗണ്ട് കട ദുരൂഹത സാഹചര്യത്തില്‍ കത്തി നശിച്ചു. മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ ബീവറേജ് ഷോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന കടയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആയിരം പ്ലാസ്റ്റിക് കസേരകള്‍, രണ്ടായിരത്തോളം ഫൈബര്‍ പ്ലെയിറ്റ്, ടാര്‍ പോളീന്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു.
പുലര്‍ച്ചെ ഒന്നോടെയാണ് ഉടമ പാലോട്ടുപളളി സ്വദേശിയായ ടി.കെ. മുസ്തഫ കട പൂട്ടി പോയത്. മൂന്നോടെ വാഹനത്തില്‍ പോകുന്നവരാണ് കടയ്ക്കുളളില്‍ നിന്നു പുക ഉയരുന്നത് കണ്ടത്. ഉടന്‍ മട്ടന്നൂര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ജൂഡിന്റെ നേതൃത്വത്തിലുളള ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീയണയ്ക്കുമ്പോഴേക്കും സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. കടയുടെ ചുമരിന്റെ തേപ്പും പൂര്‍ണമായും തകര്‍ന്നു.
രണ്ടു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായാണ് കരുതുന്നത്. തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോര്‍ട്ട്‌സര്‍ക്യൂട്ടാകാനിടയില്ലെന്നും കടയുടെ പിന്‍വശത്തെ ജനലിലൂടെ തീയിട്ടതായി സംശയിക്കുന്നതായും കട ഉടമ പറയുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment