Latest News

  

കണ്ണൂരില്‍ സ്‌ഫോടനം; വീടുകള്‍ക്ക് കേടുപാടുകള്‍

കണ്ണൂര്‍: അലവില്‍ എളമ്പിലാന്‍പാറയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ശേഖരിച്ചു വച്ച ഗുണ്ട് പൊട്ടിത്തെറിച്ച് മൂന്നു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. എളമ്പിലാന്‍പാറയിലെ കയ്യാലകത്ത് മാരിയമ്മ ആരൂഡദേവസ്ഥാനത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്.

രണ്ടു ചാക്ക് ഗുണ്ടുകളാണ് പൊട്ടിത്തെറിച്ചത്. ഇതിനു സമീപത്തെ സി.എച്ച്. സതീശന്‍, അഡ്വ. ടി.പി. പ്രജിത്ത്, നളിനാക്ഷന്‍ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇവരുടെ വീടിന്റെ ജനാലകള്‍ തകര്‍ന്നു. നളിനാക്ഷന്റെ വീടിന്റെ കതകും തകര്‍ന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. സ്‌ഫോടനത്തിനു ശേഷം പ്രദേശമാകെ പുകപടലങ്ങള്‍ മൂടിയിരുന്നു.

പോലീസ് നടത്തിയ പരിശോധനയില്‍ പൊട്ടാത്ത ഒരു ചാക്ക് ഗുണ്ട് കണെ്ടത്തിയിട്ടുണ്ട്. കയ്യാലകത്ത് മാരിയമ്മ ആരൂഡദേവസ്ഥാനത്ത് 16 മുതല്‍ കളിയാട്ടം നടക്കാനിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.