ചട്ടഞ്ചാല്‍ : സര്‍വ്വ മേഖലയിലും വിലക്കയറ്റവും അഴിമതിയും നടത്തി നരേന്ദ്രമോഡിയും ഉമ്മന്‍ചാണ്ടിയും രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോളിയടുക്കത്ത് നടക്കുന്ന സി പിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
യു പി എ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ സഹിക്കെട്ടാണ് രാജ്യത്തെ ജനങ്ങള്‍ ഭരണമാറ്റത്തിനു ആഗ്രഹിച്ചത്. എന്നാല്‍ യു പി എ യും കോണ്‍ഗ്രസും അധികാരത്തില്‍ നിന്നും പോയപ്പോള്‍ വന്ന നരേന്ദ്രമോഡിയുടെ ബി ജെപി സര്‍ക്കാര്‍ കൂടുതല്‍ ജനവിരുദ്ധ നയങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. രാജ്യത്തെ അഴിമതിയും വിലക്കയറ്റവും ഇല്ലാതാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ അഴിമതിക്കും മറ്റും ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടു നില്‍ക്കുകയാണ്. എല്ലാ മേഖലകളും കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും തീറെഴുതി കൊടുത്തു കഴിഞ്ഞതായും കോടിയേരി പറഞ്ഞു.
കേരളത്തിലാകട്ടെ ഉമ്മന്‍ചാണ്ടിയുടെ ഭരണം ഒരു കാലത്തും ഇല്ലാത്ത രീതിയില്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണ്. ഓരോ ദിവസവും ഉമ്മന്‍ചാണ്ടിയുടെ പുതിയ പുതിയ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏ.കെ. നാരായണന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രതിനിധികളായ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ഡോ. തോമസ് ഐസക്ക്, ഇ.പി. ജയരാന്‍, കെ.കെ. ശൈലജ തുടങ്ങിയ സംസ്ഥാന പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment