കാസര്‍കോട്: വിവിധഭാഷ, കലാരൂപങ്ങളെ ഒന്നിച്ച് അരങ്ങിലെത്തിച്ചപ്പോള്‍ അത് ഭാരത സംസ്‌ക്കാരത്തിന്റെ പര്യായമായി മാറി. കാസര്‍കോട് മഹോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് അരങ്ങേറിയ സംഗീത നൃത്തശില്പം അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ നാനാത്വത്തിന്റെ ഒരുകൂട്ടലായി.വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഭാരതത്തെ ഒരുകുടക്കീഴിലായി നിര്‍ത്തിക്കൊണ്ട് വന്ദേമാതരം എന്ന സംഗീത നൃത്തശില്പം അരങ്ങേറിയത്.
കാസര്‍കോട് ലയം കലാക്ഷേത്രമാണ് വന്ദേമാതരം അരങ്ങിലെത്തിച്ചത്. 140 പേരാണ് ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നൃത്തശില്പത്തിനായി അരങ്ങിലെത്തിയത്. യക്ഷഗാനം, പാനാപാടി നൃത്തം, കനകാട്ടം, പൂരക്കളി, കഥകളി, കേരളനടനം, ഒപ്പന, ഓട്ടംതുള്ളല്‍, മോഹിനിയാട്ടം തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ വിവിധ നൃത്തരൂപങ്ങള്‍ വേറിട്ട അനുഭവമായി.
വിവിധ ഭാഷകളിലെ സംഗീതവും നൃത്തത്തിന് ചാരുത പകര്‍ന്നു. ഡോ.ആര്‍.സി.കരിപ്പത്താണ് ഗാനങ്ങള്‍ ക്രമീകരിച്ചത്. രാജന്‍ കരിവെള്ളൂരിന്റെ ആശയത്തിന് കലാമണ്ഡലം വനജരാജന്‍ നൃത്തഭാഷ ഒരുക്കി. പി.ജയചന്ദ്രന്‍, ജി.വേണുഗോപാല്‍, മധുബാലകൃഷ്ണന്‍, ശങ്കരന്‍ നമ്പൂതിരി എന്നിവരാണ് പാടിയത്.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment