കാസര്‍കോട്: ഹിന്ദു മുസ്ലിം മതമൈത്രിയുടെ ഇതിഹാസ ചരിത്ര കഥ പറയുന്ന അയ്യപ്പനും വാവരും എന്ന യക്ഷഗാനം കാസര്‍കോടിന് ഉണര്‍വേകുന്നതായി. കാസര്‍കോട് മഹോത്സവം സ്‌നേഹ സാന്ത്വനം 2015 ന്റെ ഭാഗമായാണ് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി യക്ഷഗാനം അവതരിപ്പിച്ചത്.
ആത്മ സുഹൃത്തുക്കളായ ഹിന്ദുമത പുരാണ കഥാപാത്രമായ അയ്യപ്പന്റെയും ഇസ്ലാം കഥാപാത്രമായ വാവരുടെയും പുരാണ കഥ യക്ഷഗാനം എന്ന നൃത്തകലാ രൂപത്തില്‍ അവതരിപ്പിച്ചത് വലിയ സന്ദേശം നല്‍കുന്നതായിരുന്നു.
ഷിരിബാഗിലു വെങ്കപ്പയ്യ സംസ്‌കൃതിക പ്രതിസ്ഥാനിയാണ് യക്ഷഗാന കലാരൂപവുമായി കാസര്‍കോട് മഹോത്സവത്തിനെത്തിയത്. ഗണേശ ഷെട്ടി, വേണുഗോപാല ഷേണി, രമേശ്ഗൗഡ, സനത് തന്ത്രി, രാധാകൃഷ്ണന്‍ നാവഡ, ശശികിരണ്‍, ശിവമൂഡബദ്രെ, രാധാകോഷ്ണ മൗവ്വാര്‍ തുടങ്ങിയപവരാണ് പ്രധാന വേഷമിട്ടത്. ശങ്കരഭട്ട് ചെണ്ടയും, ശുഭാചരണ്‍ മൃദംഗവും അവതരിപ്പിച്ചു. സംസ്ഥാനത്ത് അകത്തും പുറത്തുമായി ഏറെ പ്രശംസ പിടച്ചു പറ്റിയ യക്ഷഗാനമാണിത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment