Latest News

സെല്‍ഫിയെടുക്കാനും കോഴ്‌സ്; അഡ്മിഷന്‍ ആരംഭിച്ചു

ലണ്ടന്‍: ഇത് സെല്‍ഫിയുടെ യുഗമാണ്. സ്വന്തം ഫോട്ടോ സ്വയം പകര്‍ത്തുമ്പോള്‍ ലഭിക്കുന്ന സുഖം ഒന്നു വേറെ തന്നയാണെന്നാണ് ന്യൂ ജനറേഷന്‍ പറയുന്നത്. സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ താരം സെല്‍ഫിയാണെന്നു പറയാം. കാരണം അത്ര പെട്ടന്നാണ് സെല്‍ഫിക്കുള്ള ലൈക്കുകളും ഷെയറുകളും വര്‍ധിക്കുന്നത്. അതു കൊണ്ട് തന്നെ പല പോസിലും സ്റ്റൈലിലുമുള്ള സെല്‍ഫികളാണ് ഇപ്പോള്‍ നാടുവാഴുന്നത്.

മൊബൈല്‍ വാങ്ങുമ്പോള്‍ പോലും സെല്‍ഫി കൂടുതല്‍ മനോഹരമാക്കാനുളള സൗകര്യങ്ങള്‍ ഒരു ഘടകമായി മാറി കഴിഞ്ഞു. പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ കൂടുതല്‍ സെല്‍ഫി സൗകര്യങ്ങളുള്ള ഫോണുകള്‍ ഇറക്കാനുള്ള ഗവേഷണത്തിലാണ്. കാരണം വിപണിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഇതൊരു അനിവാര്യതയാണെന്ന് കമ്പനികള്‍ മനസിലാക്കി കഴിഞ്ഞു എന്നര്‍ഥം.

ഇവിടെയും തീരുന്നില്ല സെല്‍ഫിയുടെ മഹാത്മ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും സെല്‍ഫി സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇവിടെ മൊബൈല്‍ ഉപഭോക്താക്കള്‍ അനുദിനം വര്‍ധിക്കുന്നു എന്നത് മാത്രമല്ല യുവജനങ്ങളുടെ ഇടയിലെ സെല്‍ഫിയുടെ സ്വാധീനവും സെല്‍ഫി തെരഞ്ഞെടുപ്പ് രംഗത്തെത്താനുള്ള കാരണങ്ങളിലൊന്നാണ്. നരേന്ദ്ര മോദിയുടെ ത്രീ ഡി പ്രതിമക്കൊപ്പമാണ് ബിജെപി സെല്‍ഫിക്ക് അവസരം നല്‍കുന്നതെങ്കില്‍ അരവിന്ദ് കേജരിവാളിനൊപ്പമാണ് എഎപി സെല്‍ഫിയെടുക്കാന്‍ സൗകര്യമൊരുക്കുന്നത്.

എങ്ങനെ എറ്റവും മനോഹരമായി സെല്‍ഫിയെടുക്കാം. സൂപ്പര്‍ സെല്‍ഫിയെടുത്ത് എങ്ങനെ ഏറ്റവുമധികം ലൈക്ക് നേടാം. ഇങ്ങനെ ചിന്തിച്ച് തല പുകയ്ക്കുന്നവരും എത്ര സെല്‍ഫിയെടുത്തിട്ടും തൃപ്തി വരാതെ ഡിലീറ്റ് ചെയ്ത് വീണ്ടും വീണ്ടും എടുക്കുന്നവര്‍ക്കും ഒരു ആശ്വാസ വാര്‍ത്ത. ബ്രിട്ടനില്‍ നിന്നാണ് ഈ വാര്‍ത്തയെത്തുന്നത്.

സെല്‍ഫിയെടുക്കാന്‍ പഠിപ്പിക്കാന്‍ ഒരു കോഴ്‌സ് തുടങ്ങുന്നു എന്നതാണ് ഈ വാര്‍ത്ത. ബ്രിട്ടനിലെ സിറ്റി ലിറ്റ് കോളേജാണ് യോഗ്യരായ സെല്‍ഫി ഫോട്ടോഗ്രാഫര്‍മാരെ വാര്‍ത്തെടുക്കുന്നതിനായി കോഴ്‌സ് ആരംഭിച്ചിരിക്കുനത്. 132 യൂറോയാണ് കോഴ്‌സിന്റെ ഫീസ്. ഏകദേശം 160 ഡോളര്‍. മാര്‍ച്ച് മാസത്തില്‍ കോഴ്‌സ് ആരംഭിക്കും.

ഒരു മാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ ലക്ചര്‍ക്ലാസുകള്‍, സെമിനാറുകള്‍, പ്രക്റ്റിക്കല്‍ എന്നിവയാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഫോട്ടെയെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട സ്‌പെയ്‌സ്, പ്ലെയ്‌സ്, പ്രകാശത്തിന്റെ ക്രമീകരണം എന്നിവയെക്കുറിച്ച് വിശദമായി സിലബസിലുണ്ട് ഇവയിലൂടെ മിടുക്കരായ സെല്‍ഫി ആര്‍ട്ടിസ്റ്റുകളെ വാര്‍ത്തെടുക്കാമെന്നാണ് കോളജിന്റെ പ്രതീക്ഷ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.