Latest News

ഉദുമയില്‍ 8.25 കോടിയുടെ പദ്ധതികള്‍ പുരോഗതിയില്‍

കാസര്‍കോട്: ഉദുമ മണ്ഡലത്തില്‍ 445 ലക്ഷം രൂപയുടെ സ്‌കൂള്‍ കെട്ടിട പദ്ധതികളും 380 ലക്ഷം രൂപയുടെ പാലം പണികളും പുരോഗമിക്കുന്നതായി എംഎല്‍എ കെ. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ ആസ്തി വിനിയോഗ അവലോകനത്തില്‍ വിലയിരുത്തി. പുതുതായി എട്ട് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചുവരുന്നു. കൂടാതെ ആറ് പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിവരുന്നതായും എംഎല്‍എ അറിയിച്ചു.

പളളിക്കര ജിഎച്ച്എസ്എസ് (70 ലക്ഷം), തച്ചങ്ങാട് ജഎച്ച്എസ്എസ് (65 ലക്ഷം), ജിയുപി ബെണ്ടിച്ചാല്‍ (30 ലക്ഷം), ജിഎല്‍പി സ്‌കൂള്‍ ചെക്കിപ്പാറ (29 ലക്ഷം), ആര്‍ആര്‍എംഎസ് കീക്കാന്‍ (28.50 ലക്ഷം) , മുന്നാട് ജിഎച്ച്എസ്(30 ലക്ഷം),ജിഎച്ച്എസ്എസ് ചെമ്മനാട് (48 ലക്ഷം), ജിഎച്ച്എസ്എസ് ചന്ദ്രഗിരി(60 ലക്ഷം), ജിഎച്ച്എസ്എസ് പാണ്ടി(53.50 ലക്ഷം), ജിഎല്‍പിഎസ് കാട്ടിപ്പാറ(32.50 ലക്ഷം) പദ്ധതികളാണ് പുരോഗമിച്ചുവരുന്നത്.
താരംതട്ട- വേളായി- കാലിക്കടവ് റോഡ്(25.50 ലക്ഷം), വാവടുക്കം-അമ്പിലാടി (25ലക്ഷം), ബേത്തൂര്‍പ്പാറ- അമ (25 ലക്ഷം), പളളങ്കോട്- പുതിയമ്പലം (33 ലക്ഷം), ബളവന്തടുക്ക- താനംപുര(35 ലക്ഷം), വീട്ടിക്കോല്‍- കുളം- കരിവേടകം (25 ലക്ഷം), പാലിച്ചിയടുക്കം- കൈന്താര്‍- നെച്ചിപടുപ്പ് (25ലക്ഷം), പുലിക്കോട്- താന്നിയടി- ചീര്‍ക്കയം തുടങ്ങിയ റോഡുകളുടെ നിര്‍മ്മാണത്തിന് അംഗീകാരമായി ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു.
പഞ്ചിക്കല്‍ - ബെളളിപ്പാടി, ബീട്ടിയാടി-നരിയിരിക്കുംപാറ, കരിവേടകം-ചുഴിപ്പ്, അമ്മങ്കല്ല് പാലം, കോട്ടൂര്‍- ബെളളിപ്പാടി റോഡിലെ കള്‍വര്‍ട്ട് ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിവരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പടാംങ്കോട് പാലം (140 ലക്ഷം), മുനിക്കല്‍-അയംകടവ് കള്‍വര്‍ട്ട് (30 ലക്ഷം), അരമങ്ങാനം പാലം(125ലക്ഷം), ചാല്‍ക്കര പാലം (85 ലക്ഷം) പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.