Latest News

റണ്‍ കേരള റണ്‍ കൂടിയാലോചനായോഗം നടത്തി

കാസര്‍കോട്: മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന റണ്‍ കേരള റണ്ണിന്റെ വിജയകരമായ നടത്തിപ്പിന് ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രസിഡണ്ടുമാരുടെയും സെക്രട്ടറിമാരുടെയും കൂടിയാലോചനായോഗം നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.

ജില്ലയില്‍ 233 കേന്ദ്രങ്ങളില്‍ ജനുവരി 20ന് കൂട്ടയോട്ടം നടത്തും. ഓരോ പഞ്ചായത്തിലും ശരാശരി ഏഴു കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റിയില്‍ മുഴുവന്‍ വാര്‍ഡുകളിലും തെരഞ്ഞെടുത്ത കേന്ദ്രത്തില്‍ നിന്നും കൂട്ടയോട്ടം ആരംഭിക്കും. രാവിലെ 10.30നാണ് ഓട്ടം. 200 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെയാണ് ഓരോ കേന്ദ്രത്തില്‍ നിന്നും കൂട്ടയോട്ടത്തിന്റെ മൊത്തം ദൂരം ഉദ്ദേശിക്കുന്നത്. 

സ്‌കൂളില്‍നിന്നോ അതുപോലുളള സ്ഥാപനങ്ങളില്‍ നിന്നോ ഓട്ടം ആരംഭിക്കുന്നതാണെങ്കില്‍ 500 മീറ്റര്‍ ഓടിയതിന് ശേഷം ആരംഭസ്ഥലത്ത് തന്നെ തിരിച്ചെത്താം. ദേശീയ ഗെയിംസിന്റെ സന്ദേശമുയര്‍ത്തിപ്പിടിച്ച ബാനറിന്റെ കീഴില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലുമുളള ആളുകള്‍ ഓട്ടത്തില്‍ പങ്കെടുക്കും. ഓരോ കേന്ദ്രത്തിലും വിശിഷ്ടവ്യക്തികള്‍ കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. 

കാസര്‍കോട് ഗവ. കോളേജ് മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുളള പ്രദേശമാണ് ജില്ലയിലെ കൂട്ടയോട്ടത്തിന്റെ മെഗാസെന്ററായി കണക്കാക്കിയിട്ടുളളത്. ഓരോ പഞ്ചായത്തിനും കൂട്ടയോട്ടത്തിന് ഒരു മെഗാസെന്റര്‍ വീതമുണ്ടായിരിക്കും. കൂട്ടയോട്ടത്തിന്റെ വിജയകരമായ നടത്തിപ്പിന് പഞ്ചായത്ത് പ്രസിഡണ്ടുമാരോടും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ക്കുവാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തഹസില്‍ദാര്‍മാര്‍, അതാത് വില്ലേജ് ഓഫീസര്‍മാരുടെ യോഗം വിളിച്ച് ആവശ്യമുളള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് നഗരസഭയില്‍ കാസര്‍കോട് ജിഎച്ച്എസ്എസ് മൈതാനം, പുതിയ ബസ്സ് സ്റ്റാന്റ് , അടുക്കത്ത് ബയല്‍ സ്‌കൂള്‍ മൈതാനം, ബി.സി റോഡ്, കാസര്‍കോട് ഗവ. കോളേജ്, തളങ്കര ജിഎച്ച്എസ് മൈതാനം, നെല്ലിക്കുന്ന് ജിജിഎച്ച്എസ്എസ്, അണങ്കൂര്‍, കാസര്‍കോട് ബിഇഎം ഹൈസ്‌കൂള്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നഗരസഭയിലെ കൂട്ടയോട്ടത്തിന്റെ കേന്ദ്രങ്ങള്‍. കാഞ്ഞങ്ങാട് നഗരസഭയില്‍ കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ്എസ്, ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂള്‍ കല്യാണ്‍റോഡ്, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ്എസ്, ഹോസ്ദുര്‍ഗ്ഗ് നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജ്, കോട്ടച്ചേരി ജംഗ്ഷന്‍, ഹോസ്ദുര്‍ഗ്ഗ് , അതിയാമ്പൂര്‍, ഹോസ്ദുര്‍ഗ്ഗ്കടപ്പുറം, മീനാപ്പീസ്, ബല്ല ഈസ്റ്റ്, പടന്നക്കാട് നെഹ്‌റുകോളേജ്, അരയി മോനാച്ച, മരക്കാപ്പ്, വാഴുന്നോറടി എന്നിവിടങ്ങളില്‍ നിന്നും കൂട്ടയോട്ടം ആരംഭിക്കും.
നീലേശ്വരം നഗരസഭയില്‍ മാര്‍ക്കറ്റ്‌റോഡ്, തൈക്കടപ്പുറം, കടിഞ്ഞിമൂല,നീലേശ്വരം പളളിക്കര, നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ജംഗ്ഷന്‍, കോട്ടപ്പുറം, പടിഞ്ഞാറ്റം കൊഴുവല്‍ എന്നിവിടങ്ങളില്‍ നിന്നും കൂട്ടയോട്ടം ആരംഭിക്കും.
കുമ്പള ഗ്രാമപഞ്ചായത്തില്‍ കുമ്പള ജിഎച്ച്എസ്, മൊഗ്രാല്‍ ജിഎച്ച്എസ്, ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ പൊയ്‌നാച്ചി, ചട്ടഞ്ചാല്‍ എച്ച്എസ്എസ്, പരവനടുക്കം ജിഎച്ച്എസ്, ചന്ദ്രഗിരി ജിഎച്ച്എസ്എസ്, കോളിയടുക്കം, ചെമ്മനാട്, ചെമ്പിരിക്ക, കീഴൂര്‍ എന്നിവിടങ്ങളില്‍ നിന്നും കൂട്ടയോട്ടം ആരംഭിക്കും. ഉദുമ ഗ്രാമപഞ്ചായത്തില്‍ ഉദുമ ടൗണ്‍, പാലക്കുന്ന് അംബികാ ഇഎംഎസ്, ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂള്‍, കോട്ടിക്കുളം, മാങ്ങാട്, തച്ചങ്ങാട്, പെരിയാട്ടടുക്കം, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മൊഗ്രാല്‍പുത്തൂര്‍, ചൗക്കി, കസബ,ബദ്രടുക്ക ഭെല്‍ ഇഎംഎല്‍ എന്നിവിടങ്ങളിലും നിന്നും കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. 

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ കുറ്റിക്കോല്‍, ബന്തടുക്ക,മാനടുക്കം,കരിവേടകം, ബേത്തൂര്‍പാറ, മാണിമൂല, പടുപ്പ് എന്നിവിടങ്ങളില്‍ നിന്നും ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ ബേഡകം, കുണ്ടംകുഴി, മുന്നാട്, പെര്‍ളടുക്കത്തില്‍ നിന്നും കൂട്ടയോട്ടം ആരംഭിക്കും. ബദിയടുക്ക പഞ്ചായത്തില്‍ ബദിയടുക്ക, മാന്യ, നീര്‍ച്ചാല്‍, വിദ്യാഗിരി, കോപ്പറേറ്റീവ് കോളേജ് എണ്‍മകജെ പഞ്ചായത്തില്‍ പെര്‍ള, മണിയംപാറ, കാട്ടുകുക്കെ, സ്വര്‍ഗ്ഗ, പഡ്രെ യില്‍ നിന്നും കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും.
കുമ്പഡാജെ ഗ്രാമപഞ്ചായത്തില്‍ മാര്‍പ്പിനടുക്ക,പിലാംകട്ട, മീഞ്ച ഗ്രാമപഞ്ചായത്തില്‍ മീയപ്പദവ്, മൂഡംബയല്‍ മഞ്ചേശ്വരം പഞ്ചായത്തില്‍ കുഞ്ചത്തൂര്‍, ഹോസങ്കടി, മഞ്ചേശ്വരം, കടമ്പാര്‍, മംഗല്‍പ്പാടി പഞ്ചായത്തില്‍ ഉപ്പള, നയാബസാര്‍ എന്നിവിടങ്ങളില്‍ നിന്നും കൂട്ടയോട്ടം ആരംഭിക്കും.
പൈവളികെ ഗ്രാമപഞ്ചായത്തില്‍ ബേക്കൂര്‍, പൈവളികെ, ധര്‍മ്മത്തടുക്ക, ബായാര്‍,ലാല്‍ബാഗ്, പൈവളികെ സ്‌കൂള്‍ എന്നിവയും മധൂര്‍ ഗ്രാമപഞ്ചായത്തില്‍ കുഡ്‌ലു ഗോപാലകൃഷ്ണ എച്ച്എസ് മൈതാനി, മധൂര്‍ ക്ഷേത്രം, പട്‌ള, സെന്‍ട്രല്‍ സ്‌കൂള്‍ ഉദയഗിരി, മായിപ്പാടി എന്നിവയുമാണ് കൂട്ടയോട്ടത്തിന്റെ കേന്ദ്രങ്ങള്‍.
ചെങ്കള ഗ്രാമപഞ്ചായത്തില്‍ ചെര്‍ക്കള ജിഎച്ച്എസ്എസ്, എടനീര്‍ ജിഎച്ച്എസ്, ആലംപാടി, നായന്‍മാര്‍മൂല, തന്‍ബീഹുല്‍ ഇസ്ലാം എച്ച്എസ്എസ്, നെല്ലിക്കട്ട ടൗണ്‍, എടനീര്‍ എന്നിവിടങ്ങളില്‍ നിന്നും കൂട്ടയോട്ടം ആരംഭിക്കും.
മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ പൊവ്വല്‍ എല്‍ബിഎസ് കോളേജ്, ബോവിക്കാനം ടൗണ്‍, ഇരിയണ്ണി ജിഎച്ച്എസ്, കാനത്തൂര്‍ എന്നിവയും ദേലംപാടി ഗ്രാമപഞ്ചായത്തില്‍ അടൂര്‍ ജിഎച്ച്എസ്എസ്, പാണ്ടി ജിഎച്ച്എസ്എസ്, ദേലംപാടി എന്നിവയും ബെളളൂര്‍ ഗ്രാമപഞ്ചായത്തില്‍ നാട്ടക്കല്‍ ടൗണ്‍ കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ മുളേളരിയ ടൗണ്‍, കുണ്ടാര്‍ സ്‌കൂള്‍, ആദൂര്‍ , കാറഡുക്ക എന്നിവയും കൂട്ടയോട്ടത്തിന്റെ കേന്ദ്രങ്ങളാണ്.
മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തില്‍ കൈക്കമ്പ, ബന്തിയോട്, മുട്ടംഗേറ്റ്, ഷിറിയ, കടമ്പാര്‍, ഉപ്പളഗേറ്റ്, നയാബസാര്‍, പാറക്കട്ട എന്നിവിടങ്ങില്‍ നിന്നും പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ സീതാംഗോളി, അംഗഡിമുഗര്‍ എന്നിവിടങ്ങളില്‍ നിന്നും അജാനൂര്‍ പഞ്ചായത്തില്‍ ഇക്ബാല്‍ സ്‌കൂള്‍ ജംഗ്ഷന്‍, പുതിയകണ്ടം ജിയുപിഎസ്,മഡിയന്‍ എല്‍പിസ്‌കൂള്‍, അജാനൂര്‍ ക്രസന്റ് സ്‌കൂള്‍, ചിത്താരി, വെളളിക്കോത്ത് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നും കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും.
പളളിക്കര ഗ്രാമപഞ്ചായത്തിലെ പളളിക്കര, ബേക്കല്‍, പാക്കം, മാവുങ്കാല്‍, രാവണീശ്വരം, ചാമുണ്ഡിക്കുന്ന് എന്നിവയും കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്തിലെ ചായ്യോത്ത് സ്‌കൂള്‍, ബിരിക്കുളം, കുമ്പളപ്പളളി, കൊല്ലംപാറ, പരപ്പ, നെല്ലിയടുക്കം, പാലാത്തടം എന്നിവയും മടിക്കൈ ഗ്രാമപഞ്ചായത്തിലെ ബങ്കളം, മേക്കാട്ട് സ്‌കൂള്‍, കാലിച്ചാംപൊതി യുവജനക്ലബ്ബ്, കാഞ്ഞിരപ്പൊയില്‍ എച്ച്എസ്, അമ്പലത്തറ ജിഎച്ച്എസ്എസ്, കോട്ടപ്പാറ ടൗണ്‍, എരിക്കുളം എന്നിവയുമാണ് കൂട്ടയോട്ടത്തിന്റെ കേന്ദ്രങ്ങള്‍.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അച്ചാംതുരുത്തി, കൈതക്കാട്, ചെറുവത്തൂര്‍, കുട്ടമത്ത്, മയ്യിച്ച, വയല്‍ക്കര, കൊവ്വല്‍, കാടങ്കോട് എച്ച്എസ്, തുരുത്തി നീലംമംഗലം ക്ഷേത്രം, കാരിയില്‍ എന്നിവിടങ്ങളില്‍ നിന്നും കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ ചീമേനി, കയ്യൂര്‍ ജിവിഎച്ച്എസ്എസ് മൈതാനം, പൊതാവൂര്‍, നാലിലാംകണ്ടം, തിമിരി, ചാനടുക്കം എന്നിവടിങ്ങളില്‍ നിന്നും പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ്, ഓലാട്ട് സ്‌കൂള്‍, കൊടക്കാട്, പിലിക്കോട്,മട്ടലായി ജൂനിയര്‍ ടെക്‌നിക്കല്‍ കോളേജ് മൈതാനം, പുത്തിലോട്ട് ജിഎച്ച്എസ്, ചന്തേര, പിലിക്കോട് വയല്‍ എന്നിവിടങ്ങളില്‍ നിന്നും കൂട്ടയോട്ടം ആരംഭിക്കും
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ തൃക്കരിപ്പൂര്‍ ജിവിഎച്ച്എസ്എസ്, നടക്കാവ് പോളിടെക്‌നിക്ക് കോളേജ്, എളമ്പച്ചി എച്ച്എസ്എസ്, മെട്ടമ്മല്‍, എടാട്ടുമ്മല്‍, കൈക്കോട്ട്കടവ്, മീലീയാട്ട്, വള്‍വക്കാട് എന്നിവിടങ്ങളില്‍ നിന്നും വലിയപറമ്പ് ഗ്രാമപഞ്ചായത്തില്‍ പടന്നകടപ്പുറം ഗവ. ഫിഷറീസ്എച്ച്എസ്എസ്, മാവിലാക്കടപ്പുറം എന്നിവിടങ്ങളില്‍ നിന്നും പടന്ന ഗ്രാമപഞ്ചായത്തില്‍ ഉദിനൂര്‍ ജിഎച്ച്എസ്എസ്, പടന്ന എംആര്‍വിഎച്ച്എസ്എസ് മൈതാനം, മൂസഹാജിമുക്ക് എന്നിവിടങ്ങളില്‍ നിന്നും കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. 

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ കല്ലിയോട്ട്, കുണിയ, അംബേദ്ക്കര്‍ കോളേജ് ശ്രീശൈലം, ഗവ. പോളിടെക്‌നിക്ക് പെരിയ, അമ്പലത്തറ, പെരിയ ടൗണ്‍, പുല്ലൂര്‍ ടൗണ്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, കാഞ്ഞിരടുക്കം എന്നിവിടങ്ങളില്‍ നിന്നും വെസ്റ്റേ എളേരി ഗ്രാമപഞ്ചായത്തില്‍ നര്‍ക്കിലക്കാട്,കുന്നുംകൈ, ഭീമനടി, പ്ലാച്ചിക്കര, മൗക്കോട്, മണ്ഡപം, പെരുമ്പട്ട, പറമ്പ എന്നിവിടങ്ങളില്‍ നിന്നും ബളാല്‍ ഗ്രാമപഞ്ചായത്തില്‍ ബളാല്‍, മാലോം, പുങ്ങംചാല്‍, വെളളരിക്കുണ്ട്, കൊന്നക്കാട്, ഏളേരിത്തട്ട്, വളളിക്കടവ് എന്നിവിടങ്ങളില്‍ നിന്നും കളളാര്‍ ഗ്രാമപഞ്ചായത്തില്‍ കളളാര്‍, രാജപുരംടൗണ്‍, മാലക്കല്ല്, കൊട്ടോടി, പൂക്കയം എന്നിവിടങ്ങളില്‍ നിന്നും കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും.
പനത്തടി ഗ്രാമപഞ്ചായത്തില്‍ പനത്തടി, ചാമുണ്ഡിക്കുന്ന്, പാണത്തൂര്‍, ബളാന്തോട്, മാനടുക്കം എന്നിവിടങ്ങളില്‍ നിന്നും കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ എടത്തോട്, പറക്കളായി ആയുര്‍വ്വേദകോളേജ്, പറക്കളായി എന്‍എംെഎടി എഞ്ചിനീയറിംഗ് കോളേജ്, തായന്നൂര്‍, കാലിച്ചാനടുക്കം, അട്ടേങ്ങാനം, കോടോത്ത് എച്ച്എസ്എസ്, ചുളളിക്കര എന്നിവിടങ്ങളില്‍ നിന്നും ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ചിറ്റാരിക്കല്‍ ടൗണ്‍, പാലാവയല്‍ ടൗണ്‍, തയ്യേനി, കമ്പല്ലൂര്‍, കടുമേനി, നല്ലമ്പുഴ, പാറക്കടവ്, മുനയംകുന്ന് എന്നിവിടങ്ങളില്‍ നിന്നും കൂട്ടയോട്ടം ആരംഭിക്കും.
യോഗത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പ്രസിഡണ്ട്, സെക്രട്ടറിമാര്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.