Latest News

ഡോട്ട്‌സ് ഖാസിലേന്‍ ദഫ് കളി മത്സരം: ജദീദ് റോഡ് ബിര്‍റുല്‍ ഇസ്ലാം ജേതാക്കള്‍

കാസര്‍കോട്: ഡോട്ട്‌സ് ഖാസിലേന്‍ കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല ദഫ് കളി മത്സരത്തില്‍ തളങ്കര ജദീദ് റോഡിലെ ബിര്‍റുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ത്ഥികള്‍ ജേതാക്കളായി.

ഖാസിലേന്‍ റൗളത്തുല്‍ ഉലൂം മദ്രസാ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ കണ്ടത്തില്‍ ഹിദായത്തുസ്സിബ് യാന്‍ മദ്രസ മൂന്നാം സ്ഥാനം നേടി.
സ്ത്രീകളും കുരുന്നുകളുമടക്കം ആയിരക്കണക്കിന് പേരാണ് മത്സരം കാണാനെത്തിയത്. ദഫ് മത്സരങ്ങള്‍ക്കൊപ്പം സംഘടപ്പിച്ച പ്രദര്‍ശന പരിപാടികളും ശ്രദ്ധേയമായി.
പൊതുസമ്മേളനം ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഖാസിയാറകത്ത് അബ്ദുല്ല സഅദി അധ്യക്ഷത വഹിച്ചു. മുക്രി സുലൈമാന്‍ ഹാജി, സഈദ് ഖാസിലേന്‍, സിറാജ് ഖാസിലേന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോട്ട്‌സ് ഖാസിലേന്‍ സെക്രട്ടറി അബ്ദുന്നൂര്‍ സ്വാഗതവും പ്രസിഡന്റ് അജ്മല്‍ ഖാസിലേന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.