കാഞ്ഞങ്ങാട്: യുവതി കാമുകനോടൊപ്പം ഒളിച്ചോടി. മാണിക്കോത്തെ തമ്പാന്റെ മകള്‍ സുമേന്തിയെയാണ് (28) ആവിക്കര ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവാവിനോടൊപ്പം ഒളിച്ചോടിയത്.
ബുധനാഴ്ച വൈകുന്നേരമാണ് സുമേന്തിയയെ കാണാതായത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് ആവിക്കരയിലെ യുവാവിനെയും കാണാനില്ലെന്ന് വ്യക്തമായത്.
സുമേന്തിയും ഈയുവാവും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലാണ്. ഇരുവരും വീട്ടുകാര്‍ അറിയാതെ രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നു.
ഈ വിവരം അറിഞ്ഞ സുമേന്തിയുടെ വീട്ടുകാരുടെ ശക്തമായ എതിര്‍പ്പുകാരണം വിവാഹം നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് യുവാവിനോടൊപ്പം സുമേന്തി നാടുവിട്ടത്.
സംഭവം സംബന്ധിച്ച് വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
സംഭവം സംബന്ധിച്ച് വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment