അമ്പലത്തറ: ഗള്‍ഫുകാരന്റെ വീട്ടിലെ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ യുവാവ് ഒളിക്യാമറയില്‍ കുടുങ്ങി. അമ്പലത്തറ മൂന്നാംമൈലിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ ഒളിഞ്ഞുനോക്കാനെത്തിയ യുവാവാണ് കുടുങ്ങിയത്.
കിടപ്പുമുറിക്ക് സമീപത്തുള്ള കാര്‍ പോര്‍ച്ചില്‍ നിന്ന് ജനലിലൂടെ എത്തി നോക്കികൊണ്ടുള്ള യുവാവിന്റെ പരാക്രമം സിസി ടിവിയിലൂടെ കണ്ട യുവതി ബഹളം വെക്കുകയും ഉടന്‍ തന്നെ വീട്ടുകാര്‍ പുറത്തിറങ്ങി നോക്കുകയും ചെയ്തുവെങ്കിലും യുവാവ് അപ്പോഴേക്കും ഓടിരക്ഷപ്പെട്ടിരുന്നു.
ഗള്‍ഫുകാരന്റെ ഭാര്യയും മറ്റും അമ്പലത്തറ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ഇതേ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ പോലീസ് സിസി ടിവി ദൃശ്യത്തിലൂടെ യുവാവിനെ തിരിച്ചറിഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമ്പലത്തറ, മൂന്നാംമൈല്‍ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വീടുകളിലെ കിടപ്പുമുറിയില്‍ ഒരു യുവാവ് എത്തിനോക്കുന്നതായും ടോര്‍ച്ചടിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
മൂന്നാംമൈലിലെ ഗള്‍ഫുകാരന്റെ വീട്ടിന്റെ പരിസരങ്ങളിലും ആരോപണവിധേയനായ യുവാവ് പ്രത്യക്ഷപ്പെടുന്നത് പതിവാക്കി. ഈ സാഹചര്യത്തിലാണ് വീടിന്റെ കാര്‍പോര്‍ച്ചിലും പരിസരങ്ങളിലും സി സി ടിവി ക്യാമറകള്‍ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെയാണ് സംഭവം. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ഒളിഞ്ഞുനോട്ടക്കാരന്‍. ഗള്‍ഫുകാരന്റെ ഭാര്യ കിടപ്പുമുറിയില്‍ ടി വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇതേ മുറിയില്‍ സ്ഥാപിച്ചിരുന്ന സി സി ടിവിയില്‍ യുവാവിന്റെ മുഖം തെളിഞ്ഞത്.
കിടപ്പുമുറിക്ക് സമീപത്തുള്ള കാര്‍ പോര്‍ച്ചില്‍ നിന്ന് ജനലിലൂടെ എത്തി നോക്കികൊണ്ടുള്ള യുവാവിന്റെ പരാക്രമം സിസി ടിവിയിലൂടെ കണ്ട യുവതി ബഹളം വെക്കുകയും ഉടന്‍ തന്നെ വീട്ടുകാര്‍ പുറത്തിറങ്ങി നോക്കുകയും ചെയ്തുവെങ്കിലും യുവാവ് അപ്പോഴേക്കും ഓടിരക്ഷപ്പെട്ടിരുന്നു.
ഗള്‍ഫുകാരന്റെ ഭാര്യയും മറ്റും അമ്പലത്തറ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ഇതേ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ പോലീസ് സിസി ടിവി ദൃശ്യത്തിലൂടെ യുവാവിനെ തിരിച്ചറിഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമ്പലത്തറ, മൂന്നാംമൈല്‍ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വീടുകളിലെ കിടപ്പുമുറിയില്‍ ഒരു യുവാവ് എത്തിനോക്കുന്നതായും ടോര്‍ച്ചടിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
മൂന്നാംമൈലിലെ ഗള്‍ഫുകാരന്റെ വീട്ടിന്റെ പരിസരങ്ങളിലും ആരോപണവിധേയനായ യുവാവ് പ്രത്യക്ഷപ്പെടുന്നത് പതിവാക്കി. ഈ സാഹചര്യത്തിലാണ് വീടിന്റെ കാര്‍പോര്‍ച്ചിലും പരിസരങ്ങളിലും സി സി ടിവി ക്യാമറകള്‍ സ്ഥാപിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment