Latest News

ഒരു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതി ആലപ്പുഴയില്‍; കാമുകന്‍ കസ്റ്റഡിയില്‍

കാസര്‍കോട്: എട്ടുദിവസം മുമ്പ് ഒരു വയസ്സുള്ള കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചുപോയ കൊടിയമ്മയിലെ ഭര്‍തൃമതി ആലപ്പുഴയിലുള്ളതായി വിവരം ലഭിച്ചു. കാമുകനെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

നാരംപാടി സ്വദേശിനിയായ റാഷിദയെ (20)യാണ് ഡിസംബര്‍ 25ന് രാവിലെ 6 മണി മുതല്‍ ഭര്‍ത്താവിന്റെ കൊടിയമ്മയിലെ വീട്ടില്‍ നിന്നും കാണാതായത്.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് അന്ന് രാവിലെ 6 മണിക്ക് എര്‍മാളം സ്വദേശിയായ യുവാവ് കൊടിയമ്മ ടവറിന് കീഴില്‍ എത്തിയതായി തിരിച്ചറിഞ്ഞത്. യുവാവ് പിന്നീട് സഞ്ചരിച്ച ടവര്‍ പരിധികള്‍ നോക്കിയപ്പോള്‍ അന്വേഷണം ആലപ്പുഴ വരെയെത്തി. സഹോദരിയുടെ വിവാഹം നടക്കുന്നതിനാല്‍ കാമുകന്‍ നാട്ടിലേക്ക് തിരിച്ചുവന്നിരുന്നു. കാസര്‍കോട്ട് ഇറങ്ങിയ ഉടനെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

യുവതി ആലപ്പുഴയിലുണ്ടെന്നറിഞ്ഞ് പൊലീസ് അന്വേഷിച്ചു ചെന്നങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
രണ്ടു വര്‍ഷം മുമ്പാണ് റാഷിദയും ആരിക്കാടി സ്വദേശിയായ ഗള്‍ഫുകാരനും തമ്മില്‍ വിവാഹിതരായത്. ഭര്‍ത്താവ് അവധിയില്‍ നാട്ടില്‍ വന്നിട്ട് രണ്ടുമാസമായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.