നീലേശ്വരം: വീട് വിട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും അയല്‍വാസിയായ ഓട്ടോ ഡ്രൈവറും വിവാഹിതരായതിനുശേഷം തിരിച്ചെത്തി. നീലേശ്വരം കാട്ടിപൊയിലിലെ കൊല്ലംപാറയില്‍ രാമചന്ദ്രന്‍ -രമണി ദമ്പതികളുടെ മകളും കയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ രജീഷയാണ് (18) കാമുകനായ ഓട്ടോഡ്രൈവര്‍ നിഷാന്തിനോടൊപ്പം ഒളിച്ചോടിയിരുന്നത്.
ജനുവരി 17 ന് രാവിലെ പതിവുപോലെ സ്‌ക്കൂളില്‍ പോകുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ രജീഷ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി നിഷാന്തിനോടൊപ്പം വീട് വിട്ടതായി വ്യക്തമായത്.
രജിഷയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നീലേശ്വം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ചൊവ്വാഴ്ച രാവിലെ രജീഷ പോലീസ്‌സ്റ്റേഷനില്‍ ഹാജരായി. താന്‍ സ്വന്തം ഇഷ്ടപ്രകാരം നിഷാന്തിനോടൊപ്പം പോയതാണെന്നും തങ്ങള്‍ കമ്പല്ലൂര്‍ ക്ഷേത്രത്തില്‍ വിവാ ഹിതരായശേഷം നിഷാന്തിന്റെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നുവെന്നും രജീഷ പോലീസിന് മൊഴിനല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment