Latest News

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ ജനകീയ ഇടപെടല്‍ വേണം: എംഎല്‍എ

കാഞ്ഞങ്ങാട്: സ്വകാര്യ വിദ്യാഭ്യാസ മേഖല അനിയന്ത്രിതമായി വളര്‍ന്ന് വരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസമേഖല സംരക്ഷിക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമായിരിക്കുന്നുവെന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ.

ആദായകരമല്ലാത്തതിന്റെ പേരില്‍ അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്ന വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മാണിക്കോത്ത് ഗവ.ഫിഷറീസ് യുപി സ്‌കൂള്‍ ഫോക്കസ് 2015 വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് എംഎല്‍എ പറഞ്ഞു. 

ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയും ജനങ്ങള്‍ക്ക് തന്നെയാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ ടീച്ചര്‍ അദ്ധ്യക്ഷയായി. കെ.രാമചന്ദ്രന്‍നായര്‍, ടി.വി.പത്മിനി, അരവിന്ദന്‍ മാണിക്കോത്ത്, നസീമ മജീദ്, കെ.രവിവര്‍മ്മന്‍, കാറ്റാടി കുമാരന്‍, ടി.മുഹമ്മദ് അസ്‌ലം, പി.ശിവാനന്ദന്‍, എം.വി.രാമചന്ദ്രന്‍, കെ.വി.മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. 

വാര്‍ഡ് മെമ്പര്‍ നസീമ മജീദ് ചെയര്‍മാനും, ഹെഡ്മാസ്റ്റര്‍ എം.വി.രാമചന്ദ്രന്‍ കണ്‍വീനറുമായും സ്‌കൂള്‍ വികസന സമിതി രൂപീകരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.