തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനുമെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ ബാബുവും ബാര്‍ കോഴയുടെ പങ്കുപറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യവെയാണ് വി എസ് ഇക്കാര്യം പറഞ്ഞത്.
ധനമന്ത്രി കെ എം മാണിക്ക് പുറമെ രണ്ട് പ്രമുഖര്‍ക്കുകൂടി കൊഴ കൊടുത്തുവെന്നാണ് ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് ബിജു രമേശ് പറഞ്ഞത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എക്‌സൈസ് മന്ത്രി കെ ബാബുവുമാണ് കോഴവാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരെന്ന് വി എസ് ആരോപിച്ചു.

മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമൊപ്പം ഈ രണ്ട് മന്ത്രിമാരും രാജിവച്ച് അന്വേഷണം നേരിടണം. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം പ്രഹസനമായി മാറിയെന്നുംവി എസ് ആരോപിച്ചു.
ഇടതുമുന്നണി എം പിമാരും എം എല്‍ എമാരും അടക്കമുള്ള ജനപ്രതിനിധികളാണ് ധര്‍ണയില്‍ പങ്കെടുത്തത്.
ഇടതുമുന്നണി എം പിമാരും എം എല്‍ എമാരും അടക്കമുള്ള ജനപ്രതിനിധികളാണ് ധര്‍ണയില്‍ പങ്കെടുത്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment