Latest News

നെയ്മര്‍ക്ക് പുതിയ കാമുകി

ബാഴ്‌സയുടെയും ബ്രസീലിന്റെയും സൂപ്പര്‍ താരം നെയ്മര്‍ പുതിയ പ്രണയബന്ധതില്‍ കുടുങ്ങിയതായി വാര്‍ത്തകള്‍. തന്നെക്കാള്‍ 4 വയസ് കൂടുതലുള്ള എലിസബത്ത് മാര്‍ട്ടിനസ് എന്ന സ്പാനിഷ് വക്കീലാണ് നെയ്മറുടെ പുതിയ കാമുകി. എന്നാല്‍ പ്രണയ വാര്‍ത്ത നെയ്മര്‍ നിഷേധിച്ചിട്ടുണ്ട്.

പ്രണയ ബന്ധങ്ങളോട് നെയ്മര്‍ക്ക് എന്നും പ്രണയമാണ്. അനേകം കാമുകിമാരുടെ ലിസ്റ്റില്‍ അവസാനമായി ഒരു സ്പാനിഷ് യുവതിയുടെ പേര് കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. എലിസബത്ത് മാര്‍ട്ടിനസ് എന്ന ഇരുപത്തിയാറുകാരിയുമായി നെയ്മര്‍ നിരന്തരം ഹോട്ടലുകളിലും നൈറ്റ് ക്ലബ്ബുകളിലുമെല്ലാം ചുറ്റിക്കറങ്ങാറുണ്ടെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാഴ്‌സലോണയോടുള്ള അഗാധമായ പ്രണയമാണ് എലിസബത്തിനെ നെയ്മറുമായി അടുപ്പിച്ചത്. എന്നാല്‍ ബാഴ്‌സയുടെ സൂപ്പര്‍ താരം ട്വിറ്ററില്‍ കുറിച്ചത് മറ്റൊന്നാണ്. ഒരുപാട് പെണ്‍കുട്ടികള്‍ തന്നെ പ്രണയിക്കുന്നുണ്ടാകാം. എന്നാല്‍ ഇവരെയെല്ലാം തിരിച്ച് പ്രണയിക്കണമെങ്കില്‍ പത്ത് പെണ്‍കുട്ടികളെയെങ്കിലും പ്രണയിക്കാന്‍ അനുവദിക്കുന്ന ഒരു രാജ്യത്ത് ജനിക്കണമായിരുന്നു.
Keywords: World News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.