Latest News

പി.എം ഇബ്രാഹിം മുസ്‌ല്യാര്‍ ഇല്ല്യാസ് നഗര്‍ ഖാസി

ബേക്കല്‍: ബേക്കല്‍ ഇല്ല്യാസ് നഗര്‍ ജമാഅത്ത് ഖാസിയായി ബേക്കല്‍ മുദരീസും ഉഡുപ്പി സംയുക്ത ഖാസിയുമായ പി.എം ഇബ്രാഹിം മുസ്‌ലിയാരെ തിരഞ്ഞെടുത്തു.

www.malabarflash.comഎ.കെ സാലിഹിന്റെ അധ്യക്ഷതയില്‍ വെളളിയാഴ്ച ചേര്‍ന്ന ജമാഅത്ത് ജനറല്‍ ബോഡിയോഗമാണ് ഖാസിയായി പി.എം ഇബ്രാഹിം മുസ്‌ല്യാരെ തിരഞ്ഞെടുത്തത്.
യോഗത്തില്‍ ജമാഅത്ത് കമ്മിററിയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
പളളിക്കര സംയുക്ത ഖാസി സി.എച്ച് അബ്ദുല്ല മൗലവിയുടെ വിയോഗത്തിന് ശേഷം ബേക്കല്‍ ഹദ്ദാദ് നഗര്‍, ചേററുകുണ്ട്, മൗവ്വല്‍ എന്നീ മഹല്ലുകളില്‍ ഇബ്രാഹിം മുസ്‌ല്യാരെ ഖാസിയായി തിരഞ്ഞെടുത്തിരുന്നു.

1971ല്‍ ഉത്തര്‍പ്രദേശിലെ ദയൂബന്ത് ദാറുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് ബിരുദം നേടിയ ഇബ്രാഹിം മുസ്‌ല്യാര്‍ സൂരിഞ്ച, ബന്‍ഡ്‌വാള്‍ എന്നിവിടങ്ങളില്‍ മുദരിസായി ജോലി ചെയ്ത് 1976 മുതല്‍ നീണ്ട 39 വര്‍ഷമായി ബേക്കല്‍ ഹൈദ്രോസ് ജുമാമസ്ജിദില്‍ മുദരിസായും ഇപ്പോള്‍ ബേക്കല്‍ ഇംദാദുല്‍ ഇസ്ലാം അറബിക് കോളേജ് പ്രിന്‍സിപ്പാളുമായി സേവനം ചെയ്തുവരുന്നു.
www.malabarflash.comമതവിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള ഇബ്രാഹിം മുസ്ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, ഉഡുപ്പി ചിക്കമംഗളൂര്‍, ഹാസ്സന്‍ ജില്ലാ സംയുക്ത ഖാസി, കര്‍ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്, അല്‍ അന്‍സാര്‍ കന്നട വാരിക ചീഫ് എഡിറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.