കാസര്‍കോട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ്എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ചട്ടംഞ്ചാലില്‍ ടൗണില്‍ നടത്തുന്ന മനുഷ്യജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
രാജ്യത്തിന്റെ ഭരണഘടനക്കും ജനാതിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗര ബോധം ഉണര്‍ത്തുകയാണ് മനുഷ്യജാലിയുടെ മുഖ്യസന്ദേശം രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് നിര്‍ത്തുന്ന സാമൂദായിക സൗഹൃദം പരിരക്ഷിക്കപ്പെടുന്നതിനുവേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമാണ് ജാലികയിലൂടെ ജനങ്ങള്‍ കൈമാറുന്നത്.
ജില്ലയിലെ പതിനൊന്ന് മേഖലകളില്‍ നിന്നും, 35 ക്ലസ്റ്റര്‍ നിന്നുമായി പതിനായിരത്തില്‍പരം പ്രവര്‍ത്തകര്‍ ജാലികയില്‍ അണിനിരക്കും.
രാവിലെ 9 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ കെ. മൊതീന്‍കുട്ടി ഹാജി ദേശീയ പതാക ഉയര്‍ത്തുന്നതോടു കൂടി പരിപാടിക്ക് തുടക്കം കുറിക്കും. ജാലിക റാലി, പ്രതിജ്ഞ, ദേശീയോദ്ഗൃന്ധനഗാനം, പ്രമേയ പ്രഭാഷണം, മുഖ്യപ്രഭാഷണം, എന്നിവ നടക്കും. വിവിധ മത രാഷ്രടീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും പ്രവര്‍ത്തകരും പര്‌സപരം കൈകോര്‍ത്ത് തീവ്രവാതത്തിനും ഭീകരവാത്തിനുമെതിരെ പ്രതിജ്ഞ ചെല്ലി ജാലിക തീര്‍ക്കും.
മനുഷ്യജാലിക റാലി വൈകുന്നേരം 3 മണിക്ക് പൊയ്‌നാച്ചിയില്‍ നിന്ന് ആരംഭിക്കും റാലിക്ക് മുന്‍ നിരയില്‍ യഥാ ക്രമം സമസ്ഥാന, ജില്ലാ ഭാരവാഹികള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങല്‍ നേതൃത്ത്വം നല്‍ക്കും. തൂവെള്ള വസ്ത്ര ധാരികളായ ദേശീയ പതാകയുടെ കളര്‍ ആലേഗനം ചെയ്യുന്ന കുങ്കുമം, വെള്ള, പച്ച തൊപ്പി ധരിച്ച എസ് കെ എസ് എസ് എഫ് പതാകയേന്തീയ വിഖായ ത്വലബ ക്യാമ്പസ് വിഭാഗങ്ങള്‍ക്ക് പുറമെ പൊതു പ്രവര്‍ത്തകരായ ആയിരങ്ങള്‍ റാലിയില്‍ അണിനിരക്കുമെന്നും.
റാലിയില്‍ അണിനിരക്കുന്ന പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ 3 മണിക്ക് മുമ്പായി പൊയിനാച്ചിയില്‍ പ്രവര്‍ത്തകരെ ഇറക്കി ചട്ടംഞ്ചാലില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പാര്‍ക്ക് ചെയ്യണണമെന്നും. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment