Latest News

തുവര വൃത്തിയാക്കി മുച്ചിലോട്ടെ അമ്മമാര്‍

ചെറുവത്തൂര്‍: മംഗലക്കുഞ്ഞുങ്ങളുടെ പ്രദക്ഷിണത്തിന് ശേഷം വിളമ്പാനുള്ള തുവരപ്പുഴുക്കിനായി തുവര തയ്യാര്‍. ചെറുവത്തൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ മൂന്നാംനാളിലാണ് ഉച്ചയ്ക്ക് മംഗലക്കുഞ്ഞുങ്ങള്‍ ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം നടത്തുക. തുടര്‍ന്ന് തുവരപ്പുഴുക്കും ഭക്ഷണവും വിളമ്പണമെന്നാണ് ആചാരം.

ഇതിനായി മുച്ചിലോട്ട് കലവറയില്‍ തുവരയെത്തി. അമ്മമാര്‍ കൂട്ടായ്മയിലൂടെ തുവര വൃത്തിയാക്കി. തുവരയിലെ കല്ലും മറ്റ് പൊടികളും നീക്കി ശുദ്ധമായ തുവര വേര്‍തിരിച്ചെടുത്തു. ഇതിനായി അറുപതിനുമേല്‍ പ്രായമുള്ള ഇരുപത് അമ്മമാരാണ് ക്ഷേത്രത്തിന് മുന്നിലെ പ്രത്യേക കലവറയിലെത്തി തുവര വൃത്തിയാക്കിയത്. 

മറ്റ് കളിയാട്ടങ്ങളില്‍നിന്ന് വ്യത്യസ്തമായി മുച്ചിലോട്ട് മാത്രമാണ് തുവരപ്പുഴുക്ക് സദ്യയില്‍ വിളമ്പുന്നത്. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.