Latest News

കെ.എം അഹമ്മദ് മാസ്റ്റര്‍ സാഹിത്യ പുരസ്‌കാരം: ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബൈ: കഴിഞ്ഞ 10 വര്‍ഷത്തോളമായി ദുബൈയുടെ കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പ്രഥമ കെ.എം അഹമ്മദ് മാസ്റ്റര്‍ സാഹിത്യ പുരസ്‌കാരം പ്രവാസി എഴുത്തുകാരനായ കെ.എം അബ്ബാസിന് ഏപ്രില്‍ ആദ്യ വാരം സമര്‍പ്പിക്കും.

പരിപാടിയുടെ ബ്രോഷര്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മായീല്‍ റാവുത്തര്‍ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹക്ക് നല്‍കി പ്രകാശനം ചെയ്തു. 

മാധ്യമ പ്രവര്‍ത്തകരായ പി.പി ശശീന്ദ്രന്‍, കെ.പി.കെ. വേങ്ങര, ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ചെയര്‍മാന്‍ ജാക്കി റഹ്മാന്‍, കണ്‍വീനര്‍ അഷ്‌റഫ് കര്‍ള, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ. എ റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.