രാമനാഥപുരം: തമിഴ്‌നാട്ടിലെ രാമനാഥപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ സമീര്‍, സലിം, റിയാസ് എന്നിവരാണ് മരിച്ചത്. ഒന്‍പതു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മധുരയ്ക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ചാണ് അപകടം. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.
ചൊവ്വാഴ്ച കര്‍ണാടകയിലെ ചിക്കമഗളൂരുവിനു സമീപം കര്‍ത്തിക്കെരെയില്‍ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ ചിക്കമഗളൂരുവിനു മൂന്നു കിലോമീറ്റര്‍ അടുത്താണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പാറയിലിടിച്ച് തകരുകയായിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment