കണ്ണൂര്‍: [www.malabarflash.com]അത്യപൂര്‍വമായി കാണപ്പെടുന്ന സ്ലെന്‍ഡര്‍ സണ്‍ഫിഷ് എന്ന സൂര്യമത്സ്യം വലയില്‍ കുടുങ്ങിയ ആഹ്ളാദത്തിലാണ് കണ്ണൂര്‍ ആയിക്കരയിലെ മത്സ്യത്തൊഴിലാളികള്‍. ബാബുവിന്‍െറ ഉടമസ്ഥതയിലുള്ള തോണിക്കാര്‍ക്കാണ് ഇതിനെ ലഭിച്ചത്.
ചാല ഫിഷ് മാര്‍ക്കറ്റിലത്തെിച്ച പുതുമത്സ്യം കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഇതിന് അരമീറ്റര്‍ നീളവും നാലു കിലോയോളം തൂക്കവുമുണ്ട്. ഒരു മീറ്ററോളം നീളമുള്ളവയെ ഇതിനു മുമ്പ് കണ്ടത്തെിയിട്ടുണ്ട്.
2011ല്‍ രാമേശ്വരത്തും 2013ല്‍ വിഴിഞ്ഞത്തും ഇതിനെ കണ്ടതായി ഫിഷറീസ് ജോ. ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. മറ്റു മീനുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇതിന്‍െറ രൂപവും ചിറകുകളും. വാല്‍ തീരെയില്ല. ഇതിനെ പിന്നീട് കോഴിക്കോട് റീജനല്‍ ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment