മുംബൈ: [www.malabarflash.com]രാജ്യത്ത് ഏറ്റവും ഇന്ധനക്ഷമത ലഭിക്കുന്ന കാര്‍ നിരത്തിലിറക്കാനുള്ള പദ്ധതിയുമായി മാരുതി സുസുകി. പുതുതലമുറയിലെ സ്വിഫ്റ്റ് ‘ഹൈബ്രിഡ്’ സാങ്കേതിക വിദ്യയോടെ അവതരിപ്പിക്കാനാണ് പദ്ധതി.
48.2 കി.മീ. മൈലേജ് അവകാശപ്പെടുന്ന കാര്‍ 2017ഓടെ നിരത്തിലിറങ്ങുമെന്നാണ് കമ്പനിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. പക്ഷേ, പൊതുജനങ്ങള്‍ക്ക് കാര്‍ അപ്രാപ്യമാകും. സര്‍ക്കാറിന് വേണ്ടിയാകും കാര്‍ നിര്‍മിക്കുക. ഇതിനായുള്ള പദ്ധതി കമ്പനി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വിലനിലവാരത്തില്‍ ഹൈബ്രിഡ് കാര്‍ ഉല്‍പാദിപ്പിക്കുന്നതിന് ഇറക്കുമതിക്കുപകരം ഇന്ത്യയില്‍തന്നെ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment