Latest News

ഉദുമ കിഴക്കേ വീട് തറവാട്ടില്‍ കുടുംബസംഗമം

ഉദുമ: പാലക്കുന്ന് ഭഗവതിക്ഷേത്ര കഴകത്തിലെ പ്രധാ തറവാടുകളില്‍ ഒന്നായ ഉദുമ കിഴക്കേ വീട് തറവാട്ടില്‍ കുടുംബസംഗമവും ആദരിക്കലും നടന്നു. ഉത്തരമേഖല തീയ്യ സമുദായ ക്ഷേത്ര
സംരക്ഷണ സമിതി പ്രസിഡന്റും തറവാട്ടംഗവുമായ രാജന്‍ പെരിയ ഉത്ഘാടം ചെയ്തു. കെ.ആര്‍.മാങ്ങാട് അധ്യക്ഷത വഹിച്ചു.

സപ്തതി ആഘോഷിക്കുന്ന പാലക്കുന്ന് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താര്‍, സ്ഥാനികരത്ം പുരസ്‌ക്കാരം നേടിയ തറവാട്ടംഗവും പാലക്കുന്ന് ഭഗവതി ക്ഷേത്ര സ്ഥാനികുമായ ഗംഗാധരന്‍ നാലിട്ടുകാരന്‍ എന്നിവരെ കുടുംബസംഗമത്തില്‍ ആദരിച്ചു.

ഉദുമ ഗ്രാമപഞ്ചായത്തംഗം കാര്‍ത്യായണി, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ബാലകൃഷ്ണന്‍, മുന്‍ പ്രസിഡന്റ് സി എച്ച് നാരായണന്‍, കെ വി ബാലകൃഷ്ണന്‍, കെ വി കൃഷ്ണന്‍, ഗീതകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞിരാമന്‍ സ്വാഗതവും എച്ച് വേലായുധന്‍ നന്ദിയും പറഞ്ഞു.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.