കാസര്‍കോട് : കാസര്‍കോടന്‍ കൂട്ടായ്മയുടെ കലയുടെ അടുക്കള എം.എ.റഹിമാന്റെ പ്രവാസിയുടെ യുദ്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഞായറാഴ്ച കാസര്‍കോട് മുനിസിപ്പല്‍ ഓഫീസിനടുത്തുള്ള വനിതാഭവന്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 2.30 നാണ് പരിപാടി.
വി.മുസഫര്‍ അഹമ്മദ് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്യും.
പ്രവാസി സംഗമത്തില്‍ ഹസ്സന്‍ മാങ്ങാട്, എ.എസ്.മുഹമ്മദ്കുഞ്ഞി, എസ്.എന്‍.റോയ് തുടങ്ങിയവര്‍ പ്രവാസാനുഭവങ്ങള്‍ പങ്കുവെക്കും.
ചരിത്രത്തിലില്ലാത്ത നാവികന്മാര്‍ എന്ന പരിപാടിയില്‍ കാസര്‍കോട്ടുകാരനായ
കൊച്ചി മമ്മുവിനെ ടി .ഇ.അബ്ദുള്ള ആദരിക്കും. അദ്ദേഹവും അനുഭവങ്ങള്‍ പങ്കുവെക്കും.
തുടര്‍ന്ന് എം.എ.റഹിമാനുമായി മുഖാമുഖവും പുസ്തകങ്ങളില്‍ ഓട്ടോഗ്രാഫ് ചെയ്തുകൊടുക്കുന്ന സിഗ്‌നേച്ചര്‍ പരിപാടിയും നടക്കും.
കൊച്ചി മമ്മുവിനെ ടി .ഇ.അബ്ദുള്ള ആദരിക്കും. അദ്ദേഹവും അനുഭവങ്ങള്‍ പങ്കുവെക്കും.
തുടര്‍ന്ന് എം.എ.റഹിമാനുമായി മുഖാമുഖവും പുസ്തകങ്ങളില്‍ ഓട്ടോഗ്രാഫ് ചെയ്തുകൊടുക്കുന്ന സിഗ്‌നേച്ചര്‍ പരിപാടിയും നടക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment