Latest News

നെഹ്‌റു കോളജിന്റെ ചുറ്റുമതില്‍ തകര്‍ത്തു

നീലേശ്വരം: പടന്നക്കാട് നെഹ്‌റു കോളജിനു നേരെ സാമൂഹ്യദ്രോഹികളുടെ അക്രമം. കോളജിന്റെ ചുറ്റുമതില്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയാണു കോളജ് മൈതാനത്തിനു സമീപത്തെ ചുറ്റുമതില്‍ തകര്‍ത്തത്. സംഭവത്തിനു പിന്നില്‍ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ ടി. കുഞ്ഞികൃഷ്ണന്റെ ഇടപെടലുണെ്ടന്നു കാണിച്ചു കോളജ് അധികൃതര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. മതില്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ചു എസ്എഫ്‌ഐ നെഹ്‌റു കോളജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

കോളജ് മൈതാനത്തിനു ചുറ്റുമതില്‍ നിര്‍മിക്കുന്നതിനെതിരെ പ്രദേശത്തെ ഒരു വിഭാഗം ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരികയും മതില്‍ നിര്‍മാണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നും ഇത്തരം സംഭവം ആവര്‍ത്തിച്ചതിനാല്‍ കോളജ് അധികൃതര്‍ കോടതിയെ സമീപിക്കുകയും മതില്‍ നിര്‍മാണം തടസപ്പെടുത്തരുതെന്നും ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതി ഉത്തരവിടുകയുമുണ്ടായി.

കോളജിന്റെ വിശാലമായ വളപ്പിനകത്തു രാത്രികാലങ്ങളില്‍ മദ്യപാനവും സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളും നടത്തുന്നതു പതിവായിരുന്നു. ഈ സാഹചര്യത്തില്‍ കോളജ് കാമ്പസ് ചുറ്റുമതില്‍കെട്ടി സുരക്ഷിതമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു മൈതാനം ഉള്‍പ്പെടുത്തി കാമ്പസിനു ചുറ്റുമതില്‍ കെട്ടി സുരക്ഷിതമാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായത്. 

ഇക്കാര്യം നഗരസഭാ അധികൃതരെയും കോളജ് വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും നെഹ്‌റു കോളജ് അധികൃതര്‍ രേഖാമൂലം അറിയിച്ചിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.