കാഞ്ഞങ്ങാട്: ഭര്‍തൃമതിയുടെ മൊബൈല്‍ ഫോണിലേക്ക് അജ്ഞാതന്‍ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായി പരാതി. പടന്നക്കാട്ടെ അബ്ദുള്‍ റഹ്മാന്റെ ഭാര്യ ഫാത്തിമയുടെ മൊബൈല്‍ ഫോണിലേക്കാണ് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത്.
ചൊവ്വാഴ്ചയാണ് ഫാത്തിമയുടെ ഫോണിലേക്ക് ഒന്നിന് പിറകെ ഒന്നായി അശ്ലീല സന്ദേശങ്ങള്‍ വന്നത്. ഇതുസംബന്ധിച്ച് ഫാത്തിമ നല്‍കിയ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തി വരുന്നത്.
ഭര്‍തൃമതികളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്. ഈ രീതിയിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ സമീപ കാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്.
കുടുംബ ജീവിതം തകര്‍ക്കുന്ന തരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ നടത്തുന്നതിന് സോഷ്യല്‍ മീഡിയകളെ ദുരുപയോഗം ചെയ്യുന്നതും പതിവാണ്.

No comments:
Post a Comment