ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് പകുതിയാക്കി കുറച്ചുകൊണ്ട് എ.എ.പി സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിമാസം 400 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്കാണ് നിരക്കില്‍ 50 ശതമാനം കുറവ് ലഭിക്കുക.
കഴിഞ്ഞതവണ അധികാരത്തില്‍വന്നപ്പോളും എ.എ.പി. സര്‍ക്കാര്‍ 400 യൂണിറ്റുവരെയുള്ള ഉപയോഗത്തിന് വൈദ്യുതിനിരക്ക് പകുതിയാക്കി കുറച്ചിരുന്നു. ഇതിന് പുറമെ ഓരോ കുടുംബത്തിനും എല്ലാ മാസവും 20,000 ലിറ്റര്‍ ശുദ്ധജലം സൗജന്യമായി ലഭിക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
എ.എ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇവ രണ്ടും. വൈദ്യുതിച്ചാര്‍ജ് പകുതിയാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധന, ഊര്‍ജ വകുപ്പുകളോട് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യുതിവിതരണ കമ്പനികള്‍ കണക്കുകള്‍ പെരുപ്പിച്ചുകാട്ടി കൂടുതല്‍ ചാര്‍ജ് ഈടാക്കുകയാണെന്നാണ് എ.എ.പി. കരുതുന്നത്.
ഡല്‍ഹിക്ക് 5000 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യം. ഇതിന് മറ്റു സംസ്ഥാനങ്ങളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. സൗരോര്‍ജം ഉള്‍പ്പെടെയുള്ള പുനഃസൃഷ്ടിക്കാവുന്ന ഊര്‍ജമാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാനും എ.എ.പി. പദ്ധതിയിടുന്നുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment