കാഞ്ഞങ്ങാട് : ലക്ഷ്മി നഗര്‍ തെരുവില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം ജോയിന്റ് രജിസ്റ്റാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡോ. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
ഹൊസ്ദുര്‍ഗ് താലൂക്കിലെ വിവിധ സഹകരണ സംഘങ്ങളില്‍ നിയമനം നടത്തുമ്പോള്‍ ഉണ്ടായ കള്ളക്കളികളെക്കുറിച്ച് ലഭിച്ച പരാതികളെ തുടര്‍ന്നാണ് പരിശോധന. സംഘങ്ങളില്‍ നിയമനം നല്‍കുമ്പോള്‍ ജോയിന്റ് രജിസ്റ്റാര്‍ ഓഫീസിലെ അഞ്ചോളം ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് 'ഓഹരി വിഹിതം' എന്ന പോലെ നിയമനം ലഭിച്ചുവെന്നാണ് വിജിലന്‍സിന് കിട്ടിയ സൂചന.
സഹകരണ സംഘങ്ങളില്‍ നിയമനം നടത്തുമ്പോള്‍ അതിന് അംഗീകാരം നല്‍കേണ്ടത് സഹകരണ സംഘം ജോയിന്റ് രജിസ്റ്റാര്‍ ആണ്. ഇത് മറയാക്കി ഈ ഓഫീസിലെ അഞ്ചോളം പേര്‍ നിര്‍ബന്ധ പൂര്‍വ്വം വിവിധ സഹകരണ സംഘങ്ങളില്‍ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് നിമയനം തരപ്പെടുത്തുകയായിരുന്നു.
പരിശോധനയില്‍ ചില വിലപ്പെട്ട രേഖകള്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.ഡോ. ബാലകൃഷ്ണന് പുറമെ സഹകരണ സംഘം കാസര്‍കോട് അസി. രജിസ്ട്രാര്‍ രവീന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയരാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മധു, ദാസ്, രമേശ്കുമാര്‍ എന്നിവരും പരിശോധനക്കെത്തി.
No comments:
Post a Comment