കുമ്പള: [www.malabarflash.com]കുമ്പള സുനാമി കോളനിയിലെ ഷാക്കിറി(19)നെ കുമ്പള ടൗണില്‍ കുത്തിക്കൊന്ന കേസിലെ നാലു പ്രതികളെയും ഡി.വൈ.എസ്.പി.: ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ ഒളിസങ്കേതം വളഞ്ഞാണ് നാലു പ്രതികളെയും പിടികൂടിയത്. കുമ്പള കോയിപ്പാടി കടപ്പുറത്തെ ഫാറൂഖ് (27), ആരിക്കാടിയിലെ ലോഗി സിദ്ദീക്ക് (32), ഫൈസ് (27) കുമ്പള കുണ്ടങ്കരടുക്കയിലെ ബാസി എന്ന ബാസിത്ത് (22) എന്നിവരാണ് പിടിയിലായത്.
ഡി.വൈ.എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, ഷാജു, സിനീഷ് സിറിയക്, സുനില്‍ എബ്രഹാം എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 22ന് ഞായര്‍ സന്ധ്യക്ക് ആറരമണിക്ക് കുമ്പള ദേശീയ പാതയോരത്ത് വെച്ചാണ് കൊല നടന്നത്. കുമ്പള ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരികയായിരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാസ് ഇല്ലാതെ അകത്തുകയറിയവരും വളണ്ടിയര്‍മാരും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് കുമ്പള ടൗണില്‍ കൊലയില്‍ കലാശിച്ചത്. [www.malabarflash.com]
ഫുട്‌ബോള്‍ മൈതാനത്ത് വെച്ച് അടിയേറ്റ പ്രതികള്‍ പകരംവീട്ടാനായി കളികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാക്കിറിനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment