Latest News

തൂണേരി വീടാക്രമണം: സി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നാദാപുരം: [www.malabarflash.com] തൂണേരി വെളൂരില്‍ വീട് തീവെപ്പ് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. സി.പി.ഐ പ്രവര്‍ത്തകന്‍ കോടഞ്ചേരി കിഴക്കയില്‍ കേളപ്പനെ (69)യാണ് നാദാപുരം സി.ഐ എ.എസ്. സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. വീട് തീവെപ്പ് ആസൂത്രണവും ഗൂഢാലോചനയും നടത്തിയത് ഇയാളുടെ വീട്ടിലാണെന്ന് പൊലീസ് അറിയിച്ചു.

മൂന്നു കേസുകളാണ് പ്രതിയുടെ പേരിലുള്ളത്. നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വീട് തീവെപ്പ് നടന്ന ദിവസം അക്രമികള്‍ തമ്പടിച്ചത് ഇയാളുടെ വീട്ടിലാണ്.

തൂണേരി വീട് തീവെപ്പ് കേസില്‍ സി.പി.ഐക്കാരന്‍ അറസ്റ്റിലാവുന്നത് ആദ്യമായാണ്. വീട് തീവെപ്പ്, കൊള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 49 പേരാണ് റിമാന്‍ഡിലായത്. കഴിഞ്ഞദിവസം വീടാക്രമണ കേസില്‍ അറസ്റ്റിലായ തെരുവന്‍പറമ്പ് ചെറിയ ചെമ്പോട്ടുമ്മല്‍ അരുണിനെ (22) വീട് കൊള്ള കേസില്‍ കൂടി പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. കത്തിച്ച വീട്ടില്‍നിന്ന് രണ്ടര പവന്‍ സ്വര്‍ണ ബ്രേസ്ലറ്റ് കവര്‍ന്ന കല്ലാച്ചിയിലെ ചാമപറമ്പത്ത് ലിനീഷിന്‍െറ സഹായിയായി വര്‍ത്തിച്ചത് അരുണാണെന്ന് പൊലീസ് പറഞ്ഞു.[www.malabarflash.com]

തൂണേരി വീട് തീവെപ്പുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം പ്രതികള്‍ പൊലീസ് പിടിയിലാവാനുണ്ട്. പല പ്രതികളും അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് വിവരം. പൊലീസ് നടപടി ഊര്‍ജിതമാക്കുകയും പാര്‍ട്ടി സമ്മര്‍ദങ്ങള്‍ വിലപ്പോവാതിരിക്കുകയും ചെയ്യുന്നതിനാലാണ് പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ സംസ്ഥാനം വിടുന്നതെന്നാണ് വിവരം. കഴിഞ്ഞമാസം 23നാണ് തൂണേരിയില്‍ 70ലധികം വീടുകള്‍ അക്രമിസംഘം തീവെച്ചു നശിപ്പിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.