നെടുമ്പാശേരി: കട്ടികളാക്കി 700 ഗ്രാം സ്വര്‍ണം വിഴുങ്ങിയെത്തിയ ശ്രീലങ്കന്‍ സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. മുഴുവന്‍ സ്വര്‍ണക്കട്ടികളും പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ ആരോഗ്യനില ഗുരുതരമായതിനാല്‍ ഇയാളെ എറണാകുളം സഹകരണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീലങ്കന്‍ സ്വദേശി മുഹമ്മദ് സുവൈനാണ് പിടിയിലായത്. ശ്രീലങ്കന്‍ എയര്‍വേസ് വിമാനത്തില്‍ ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് സുവൈന്‍ വന്നിറങ്ങിയത്. ഇയാളുടെ കഴുത്തില്‍ വലിയ മാല കണ്ടാണ് പരിശോധന നടത്താന്‍ വിമാനത്താവള അധികൃതര്‍ തയ്യാറായത്. 50 ഗ്രാമിന്റെ മാലയാണ് അണിഞ്ഞിരുന്നത്. പരിശോധനയ്ക്കിടെ 700 ഗ്രാം സ്വര്‍ണത്തിന്റെ ബില്ല് പോക്കറ്റില്‍ നിന്ന് ലഭിച്ചു. ചോദ്യം ചെയ്യലില്‍ സ്വര്‍ണം കടത്തിയതായി സമ്മതിച്ച ഇയാള്‍ മൂന്ന് സ്വര്‍ണക്കട്ടികള്‍ മലദ്വാരത്തില്‍ നിന്ന് എടുത്തുനല്‍കി.
ബാക്കി സ്വര്‍ണം വിഴുങ്ങിയിട്ടുണ്ടെന്നും അറിയിച്ചു.സ്വര്‍ണം വയറ്റില്‍ നിന്ന് പുറത്തെത്തിക്കാന്‍ പഴങ്ങളും മരുന്നുകളും നല്‍കുകയാണ് പതിവ്. പക്ഷേ ഇതിലൂടെ ഒരു സ്വര്‍ണക്കട്ടി മാത്രമാണ് ലഭിച്ചത്. ഇതിനിടെ ഇയാളുടെ ആരോഗ്യനില ഗുരുതരമായി. വിവരം എംബസി അധികൃതരെ അറിയിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment