മസ്‌കറ്റ്: ഒമാനിലെ സമദ്അല്‍ ഷാനിന് സമീപത്തെ റോദയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ അടക്കം മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെന്നിയൂര്‍ സ്വദേശികളും സഹോദരങ്ങളുമായ സാബുപ്രസാദ്(39), സജുപ്രസാദ്(37), എന്നിവരും കൊല്ലം സ്വദേശി സജീവ് പുരുഷോത്തമനു(41)മാണ് മരിച്ചത്. സാബു പ്രസാദ് എന്‍ജിനീയറും സജീവ് നിര്‍മാണ തൊഴിലാളിയുമാണ്.
ഞായറാഴ്ച രാത്രി എട്ടിന് സമദ് അല്‍ ഷാനില്‍ നിന്ന് ഇബ്രയിലേക്ക് പോകുമ്പോള്‍ ഇവരുടെ കാര്‍ പോക്കറ്റ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ സ്വദേശി ഓടിച്ചിരുന്ന വാഹനത്തില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ മലയാളികളുടെ കാര്‍ സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. സാബുപ്രസാദ്, ബാബുപ്രസാദ് എന്നിവര്‍ സമദ്ഷാന്‍ ആശുപത്രിയിലും സജീവ് പിന്നീട് ഇബ്ര ആശുപത്രിയിലുമാണ് മരിച്ചത്.

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment