ഓപ്പണ്‍ കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജസ്റ്റിസ് ചിദംബരേഷ് ഹരജികള്‍ തള്ളിയത്. 2003 ലാണ് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം പദ്ധതി വിജ്ഞാപനം വന്നത്. മൂന്ന് വര്‍ഷം മുമ്പ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച നിര്‍മാണം ത്വരിതപ്പെടുത്താനുള്ള നടപടി ആരംഭിച്ചുവെങ്കിലും ഹൈക്കോടതിയില്‍ ഹരജികള്‍ ഫയല്‍ ചെയ്തു.
മേല്‍പ്പാലം കടന്നുപോകുന്ന വഴിയിലുള്ള സ്ഥാപന ഉടമകളാണ് നിര്‍മ്മാണം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. കോട്ടച്ചേരി ടാക്സി സ്റ്റാന്‍ഡിന് സമീപത്ത് ആസ്കാ ബില്‍ഡിങ് ഉടമകളും ആയിഷ അബ്ദുള്ള ഹാജിയുമാണ് പാലം നിര്‍മാണദിശ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജികളാണ് തള്ളിയത്.
ഹരജിക്കാര്‍ക്ക് വേണ്ടി ജവഹര്‍, ജോര്‍ജ് പൂന്തോട്ടം എന്നിവര്‍ ഹാജരായി. ആക്ഷന്‍ കമ്മിറ്റിക്ക് വേണ്ടി ബാബു കടകപ്പാറ, വഹീദാ ബാബു എന്നിവരാണ് ഹാജരായത്. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ എ ജലീല്‍ ഹാജരായി.
മേല്‍പ്പാലത്തിന്റെ കുരുക്ക് അഴിഞ്ഞതിനാല്‍ ഉടന്‍ നിര്‍മാണം തുടങ്ങണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.
മേല്‍പ്പാല നിര്‍മ്മാണത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തളളിയ വിധി സ്വാഗതം ചെയ്ത് ആക്ഷന്‍ കമ്മിററി കാഞ്ഞങ്ങാട് നഗരത്തില്‍ അഹ്‌ളാദ പ്രകടനം നടത്തി. മേല്‍പ്പാല നിര്‍മാണ ജോലി ഉടന്‍ തുടങ്ങാനാകുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രത്യാശിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment