കോഴിക്കോട് : ഉദ്യോഗാര്‍ഥിയെ തടഞ്ഞുവച്ചു മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമുള്ള പരാതിയില്‍ എംഇഎസ് പ്രസിഡന്റ് പി.എ. ഫസല്‍ ഗഫൂറിനും ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ നടക്കാവ് പൊലീസ് കേസെടുത്തു. www.malabarflash.com
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും എംഇഎസില്‍ ജോലിക്ക് അപേക്ഷിക്കുകയും ചെയ്ത ഡോ. വി. അബ്ദുല്‍ ലത്തീഫിന്റെ പരാതി പ്രകാരമാണു നടപടി. ജോലി ലഭിക്കുന്നതിന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നു രേഖപ്പെടുത്തിയ ലഘുലേഖ, എംഇഎസ് വിമന്‍സ് കോളജില്‍ അഭിമുഖ പരീക്ഷയ്ക്കു കാത്തിരുന്നവര്‍ക്ക് വിതരണം ചെയ്തതാണു സംഭവങ്ങള്‍ക്കു തുടക്കം.www.malabarflash.com
അഭിമുഖം നടത്തുകയായിരുന്ന ഫസല്‍ ഗഫൂര്‍ ഇതറിഞ്ഞ് പുറത്തിറങ്ങി വന്ന് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് അബ്ദുല്‍ ലത്തീഫ് പരാതി നല്‍കിയിട്ടുണ്ട്. സംഭവം ശരിയാണെന്നും താന്‍ സ്ഥലത്തുണ്ടായിരുന്നെന്നും എഴുത്തുകാരനായ മണമ്പൂര്‍ രാജന്‍ബാബുവും പൊലീസില്‍ മൊഴി നല്‍കി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment