Latest News

നാദാപുരം: ഷിബിന്‍െറ കുടുംബത്തിന് 25 ലക്ഷം നല്‍കും: മുഖ്യമന്ത്രി

വടകര: നാദാപുരം തൂണേരിയില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍െറ കുടുംബത്തിന് 25 ലക്ഷം അനുവദിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വടകരയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവും നഷ്ടപരിഹാരവും നല്‍കും. വീടും സമ്പാദ്യവും നഷ്ടപ്പെട്ടവര്‍ക്ക് റവന്യൂ വകുപ്പ് കണക്കെടുപ്പ് നടത്തി തുക നിശ്ചയിക്കും.www.malabarflash.com

www.malabarflash.comപുനരധിവാസത്തിന് സംഘടനകള്‍ നേതൃത്വം നല്‍കുന്നത് ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍ കണ്‍വീനറും എം.പി.മാര്‍, എം.എല്‍.എമാര്‍, എ.ഡി.എം എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി വഴി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വ്യവസായി യൂസുഫലി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ സി.കെ. മേനോന്‍ എന്നിവര്‍ ഒരു കോടി വീതവും കെ.പി.സി.സി. പത്തുലക്ഷവും ഈ ഫണ്ടിലേക്ക് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.www.malabarflash.com

സംഘടനകള്‍ സമാഹരിച്ച ഫണ്ടും ഇതില്‍ ഉള്‍പ്പെടുത്തും. വീട് അഗ്നിക്കിരയായതിനെ തുടര്‍ന്ന് രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള അദാലത്ത് 15ന് വടകര താലൂക്ക് ഓഫിസില്‍ നടക്കും. റേഷന്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ അന്നുതന്നെ നല്‍കും. അക്രമിക്കപ്പെട്ട സ്ഥലങ്ങളിലുള്ള സാമുദായിക സംഘടനകളുടെ സന്ദര്‍ശനം നിരുത്സാഹപ്പെടുത്തും.www.malabarflash.com 

തൂണേരി സംഭവത്തിന്‍െറ മറവില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു.

www.malabarflash.comവീടുകള്‍ക്കുനേരെ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകനെ അറസ്റ്റുചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ ശനിയാഴ്ച ഹര്‍ത്താലാചരിച്ചു. ഈ സാഹചര്യത്തില്‍ യോഗത്തില്‍നിന്ന് ബി.ജെ.പി. വിട്ടുനിന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.