കോട്ടയം: അഞ്ചു വയസ്സുള്ള അനുജത്തിയെ ആത്മഹത്യാരംഗം അഭിനയിച്ചു കാണിക്കുന്നതിനിടയില്‍ ദുപ്പട്ട കഴുത്തില്‍ മുറുകി ഒന്‍പതു വയസ്സുള്ള കുട്ടി മരിച്ചു. കരിനിലം തൊടുവാ കോളനിയില്‍ നിരവത്ത് ബിജു-ബിന്ദു ദമ്പതികളുടെ മകന്‍ ബിജേഷിനാണ് ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു അപകടമെന്ന് പൊലീസ് പറയുന്നു.
അനുജത്തി ബിനീഷയോടൊപ്പം മുറിക്കുള്ളില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തൂങ്ങിമരിക്കുന്നത് ബിജേഷ് അഭിനയിച്ചുകാണിക്കുകയായിരുന്നു. ദുപ്പട്ടയുടെ ഒരു ഭാഗം ജനാലയഴിയിലും മറു ഭാഗം ബിജേഷിന്റെ കഴുത്തിലും കെട്ടിയായിരുന്നു അഭിനയം. ദുപ്പട്ട കഴുത്തില്‍ മുറുകി ബിജേഷ് വെപ്രാളം കാണിച്ചതോടെ ഭയന്നുപോയ ബിനീഷ അയല്‍വീട്ടിലേക്കോടി വിവരമറിയിച്ചു.
അയല്‍ക്കാര്‍ ഓടിയെത്തി ദുപ്പട്ട അഴിച്ചുമാറ്റി കുട്ടിയെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടസമയത്ത് ബിജുവും മൂത്തമകന്‍ ബിജീഷും ജോലിക്കും മാതാവ് ബിന്ദുവും മറ്റൊരു മകന്‍ ബിനീഷും സമീപത്തെ പറമ്പില്‍ പുല്ലുപറിക്കാനും പോയിരിക്കുകയായിരുന്നു.

എസ്‌ഐ ഡി.എ. ഇന്ദ്രരാജിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുരിക്കുംവയല്‍ ഗവ. എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ബിജേഷ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment