മംഗളൂരു: ക്ലാസ്മുറിയില്‍ വിദ്യാര്‍ഥിനികളുടെ മടിയില്‍ വിദ്യാര്‍ഥി കിടക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കി. തന്റെ ഇ മെയില്‍ ഹാക്ക് ചെയ്താണ് ഈ ഫോട്ടോ കൈവശപ്പെടുത്തിയതെന്നാണ് വിദ്യാര്‍ഥിനി പോലീസില്‍ പറഞ്ഞത്.
സുറത്കലിലെ കോളേജിലാണ് കഴിഞ്ഞദിവസം സംഭവം നടന്നത്. ഇത്തരമൊരു ഫോട്ടോ ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിച്ചതിനെത്തുടര്‍ന്ന് പ്രശ്‌നം വര്‍ഗീയമായി രൂപാന്തരപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇതിലുള്‍പ്പെട്ട എല്ലാവരെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിന്റെ സത്യമറിയുന്നതിനായി ഒരു അന്വേഷണക്കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.
ഇതിനിടെ ഫോട്ടോയില്‍ മുഖം മറയ്ക്കാതെയുണ്ടായിരുന്ന ഒരേയൊരു വിദ്യാര്‍ഥിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഉപേക്ഷിച്ചിരുന്നു. മടിയില്‍ കിടക്കുന്ന വിദ്യാര്‍ഥി ആരാണെന്നറിയാനായിരുന്നു മര്‍ദനം. ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ചൊവ്വാഴ്ച ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു വിദ്യാര്‍ഥിനി പോലീസില്‍ പരാതിയുമായെത്തിയത്.
ക്ലാസിലെ ഒരു പെണ്‍കുട്ടി എടുത്ത ഫോട്ടോയാണിതെന്നും ആരോ ഇ മെയില്‍ ഹാക്ക് ചെയ്ത് കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് വിദ്യാര്‍ഥിനി പോലീസില്‍ പറഞ്ഞിട്ടുള്ളത്.

പരാതി നല്കിയത്. തുടര്‍ന്നാണ് നടപടി.
Keywords: Manglore, Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment