Latest News

നരേന്ദ്ര മോദിക്ക് ഗുജറാത്തില്‍ ക്ഷേത്രം ഒരുങ്ങി

രാജ്‌കോട്ട്:  [www.malabarflash.com] പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്തില്‍ ക്ഷേത്രം ഒരുങ്ങി. മോദിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിര്‍മാണം പൂര്‍ത്തിയായ ക്ഷേത്രം ഈ മാസം പതിനഞ്ചിന് ഔദ്യോഗികമായി തുറന്നു കൊടുക്കും. ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിപേര്‍ ഇവിടേക്കെത്തുന്നതായാണ് റിപ്പോര്‍ട്ട്. രാവിലെയും വൈകിട്ടും ക്ഷേത്രത്തില്‍ പൂജകളും ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര കെട്ടിടം നിര്‍മിക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവന്നു.

നാലു വര്‍ഷം മുമ്പാണ് വിഗ്രഹ നിര്‍മാണം ആരംഭിച്ചതെന്നും ക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കിയ രമേഷ് ഉന്‍ധാഡ് പറഞ്ഞു. വിഗ്രഹ നിര്‍മാണം അത്ര എളുപ്പമായിരുന്നില്ല. ഗുജറാത്തിലെ നിരവധി ശില്‍പികളെ വിഗ്രഹമുണ്ടാക്കാന്‍ സമീപിച്ചെങ്കിലും അവരുടെ ശില്‍പ ചാതുരിയില്‍ തൃപ്തി വന്നില്ല. ആരും നിര്‍മിച്ച വിഗ്രഹങ്ങള്‍ക്ക് മോദിയുടെ ഛായ വന്നില്ലത്രേ. തുടര്‍ന്ന് ഒഡീഷയില്‍ നിന്ന് ശില്‍പിയെ കൊണ്ടുവന്നാണ് തൃപ്തികരമായ വിഗ്രഹം നിര്‍മിച്ചത്.

നരേന്ദ്ര മോദി രണ്ടാം സര്‍ദാര്‍ വല്ലഭായ് പട്ടേലാണെന്നാണ് അനുയായികള്‍ വിശ്വസിക്കുന്നതെന്നും അതിനാലാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്നുമാണ് ഉന്‍ധാഡിന്റെ വിശദീകരണം. എല്ലായിടത്തും ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ഗ്രാമത്തലവനായ മനുഷ്‌ക് തുമാര്‍ പറഞ്ഞു. ഈ മാസം പതിനഞ്ചിന് നടക്കുന്ന ചടങ്ങില്‍ ഗുജറാത്ത് കൃഷിമന്ത്രി മോഹന്‍ഭായി കല്യാണി ഭായി കുന്ദരിയയാണ് ക്ഷേത്രം ഔദ്യോഗികമായി തുറന്നുകൊടുക്കുക.
Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.