Latest News

സഹപ്രവര്‍ത്തകയുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: [www.malabarflash.com]സഹപ്രവര്‍ത്തകയുടെ മൊബൈല്‍ ഫോണില്‍ നിന്നും അവരുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന കുറ്റത്തിന് രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സച്ചിന്‍ മെഹര്‍, രോഹിത് ശര്‍മ്മ എന്നിവരാണ് അറസ്റ്റിലായത്.

യുവതിയും കാമുകനും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ യുവതി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അടുത്തിടെ രോഹിത് യുവതിയുടെ മൊബൈല്‍ഫോണ്‍ പാട്ടുകേള്‍ക്കാന്‍ വാങ്ങിയപ്പോഴാണ് വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്.

രോഹിത് ഉടന്‍ വീഡിയോകള്‍ സുഹൃത്തായി സച്ചിന്റെ ഫോണിലേക്ക് പകര്‍ത്തുകയും പിന്നീട് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ ആവശ്യമുള്ളവര്‍ രോഹിത്തിനെ സമീപിക്കുക എന്ന ഓഫീസ് ടോയ്‌ലറ്റിലെ സന്ദേശം കണ്ടാണ് യുവതി കാര്യങ്ങള്‍ അറിയുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും വീഡിയോ പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

മറ്റാരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം പൂര്‍ത്തിയാക്കിയാലേ പറയാനൊക്കൂ എന്നാണ് പൊലീസ് പറയുന്നത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.