ദേളി: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരത്ത് ഏഴു പതിറ്റാണ്ടോളം പ്രവര്‍ത്തിക്കുകയും ആ വിഭാഗത്തിന് കാലാനുസൃതമായ ആശയാടിത്തറ നല്‍കാന്‍ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ ജനാസ ഒരു നോക്കുകാണാനും മയ്യത്ത് നിസ്‌ക്കാരത്തില്‍ പങ്കെടുക്കാനും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ആയിരങ്ങളെ കൊണ്ട് സഅദാബാദ് നിറഞ്ഞു കവിഞ്ഞു.
തൃക്കരിപ്പൂരില്‍ നിന്ന് രാവിലെ 8.30 മണിയോടെ ജനാസ നിസ്‌ക്കാരത്തിന് ശേഷം 10 മണിയോടെയാണ് എം.എ ഉസ്താദ് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും തന്റെ അധ്വാനവും ശേഷിയും ബുദ്ധിയുമെല്ലാം നല്‍കി വളര്‍ത്തിയ സഅദിയയുടെ മുററത്തേക്ക് ആ മഹാപണ്ഡിതന്റെ ജനാസ എത്തിയത്.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അടക്കമുളള പ്രമുഖ നേതാക്കളും കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വന്‍ ജനാവലി തന്നെ രാവിലെ മുതല്‍ സഅദിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഉച്ചയോടെ സഅദിയയില്‍ എം.എ ഉസ്താദിന്റെ ഖബറടക്കം നടക്കും.

Keywords: MA USTHAD, KASARAGOD, SA-ADIAY, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment